എന്റെ എക്സ്പീരിയൻസ് എന്നത് പ്രിയദർശൻ സർ ഒരുക്കിയ 95 ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നതാണ്; ഓപ്പറേഷൻ ജാവ സംവിധായകൻ..!

Advertisement

മലയാള സിനിമയിൽ ഈ വർഷം അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് തരുൻ മൂർത്തി. ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കി കൊണ്ടാണ് ഈ സംവിധായകൻ മലയാള സിനിമയിൽ എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം തീയേറ്ററുകളിലും ഒറ്റിറ്റി പ്ലാറ്റ്ഫോമിലും മികച്ച വിജയമാണ് നേടിയെടുത്തത്. ഇപ്പോഴിതാ, പ്രിയദർശൻ എന്ന ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടറോടുള്ള തന്റെ ആരാധന തുറന്നു പറയുകയാണ് ഈ സംവിധായകൻ. ക്ലബ് ഹൗസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നടന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന സംവാദത്തിൽ ആണ് തരുൻ മൂർത്തി ഈ കാര്യം തുറന്ന് പറയുന്നത്.

സിനിമയിൽ തനിക്ക് വലിയ എക്സ്പീരിയൻസ് ഒന്നും ഇല്ലെന്നും, തനിക്കുള്ള എക്സ്പീരിയൻസ് എന്നു പഠയുന്നത് പ്രിയൻ സർ ഒരുക്കിയ 95 ഓളം വരുന്ന ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ട് എന്നതാണെന്നു അദ്ദേഹം പറയുന്നു. അങ്ങനെയാണ് താൻ സിനിമ പഠിച്ചത് എന്നും അദ്ദേഹം പറയുന്നു. ഈ സംവാദത്തിൽ പങ്കെടുത്ത ചെമ്പൻ വിനോദ് പറഞ്ഞത് നമ്മുടെ കുട്ടിക്കാലവും കൗമാരവും മനോഹരമാക്കിയ ആളാണ് പ്രിയൻ സർ എന്നും, പ്രിയദർശൻ എന്ന സംവിധായകൻ നമ്മുടെ സംസ്ഥാനത്ത് നിന്നാണെന്ന് പറയുന്നത് തന്നെ അഭിമാനം ആണെന്നുമാണ്. പ്രശസ്ത നടൻ ജോജു ജോര്ജും ഈ സംവാദത്തിൽ ഒത്തുചേർന്നു. പ്രിയൻ സർ റിട്ടയർ ചെയ്യും എന്നുള്ള തീരുമാനം ഒന്നും എടുക്കരുതെന്നും പ്രിയദർശൻ ചിത്രങ്ങൾ ഇനിയും തങ്ങൾക്ക് ആസ്വദിക്കണമെന്നും ജോജു പറഞ്ഞു. കീർത്തി സുരേഷ്, ജി സുരേഷ് കുമാർ, മണിയൻ പിള്ള രാജു, മേനക, നെടുമുടി വേണു തുടങ്ങി ഒട്ടേറെ സിനിമാ പ്രവർത്തകർ ഈ സംവാദത്തിൽ പങ്കെടുത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close