സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഇത് അപമാനം; നഞ്ചിയമ്മയുടെ അവാര്‍ഡ് നേട്ടത്തില്‍ സംഗീതജ്ഞന്റെ വാക്കുകൾ വിവാദമാകുന്നു

Advertisement

രണ്ടു ദിവസം മുൻപാണ് അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. അതിൽ മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് ലഭിച്ചത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധ നേടിയ ആദിവാസി ഗായികയായ നഞ്ചിയമ്മയാണ്. വലിയ അഭിനന്ദനമാണ് അവാർഡ് ലഭിച്ചതിനു പുറമെ നഞ്ചിയമ്മയെ തേടിയെത്തിയത്. എന്നാൽ നഞ്ചിയമ്മക്ക് അവാർഡ് നല്കിയതിരെ പരാമർശം നടത്തികൊണ്ട് സംഗീതജ്ഞനായ ലിനു ലാൽ മുന്നോട്ട് വന്നത് ഇപ്പോൾ വിവാദമായി മാറിയിരിക്കുകയാണ്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നാണ് ലിനു ലാൽ പറഞ്ഞത്. തന്റെ ഫേസ്ബുക് ലൈവ് വീഡിയോ വഴിയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച്, ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഗായകരുണ്ടെന്നും, പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിച്ചു ജീവിക്കുന്ന അത്തരം ആളുകൾ ഉള്ളപ്പോൾ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

https://www.facebook.com/LinuLalOfficial/videos/590762705785592/

Advertisement

ഇനി പുതിയൊരു ഗാനം ഈണമിട്ട് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് നടക്കില്ലെന്നും, ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ അവർക്കു സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനു ലാൽ പറയുന്നു. 2020 ലെ ഏറ്റവും നല്ല പാട്ടായി അയ്യപ്പനും കോശിയുമിലെ ആ ഗാനം തനിക്കു തോന്നിയിലെന്നും ലിനു പറഞ്ഞു. നഞ്ചിയമ്മയോട് തനിക്കു യാതൊരു വിരോധവുമില്ല എന്ന് പറഞ്ഞ ലിനു ആ ഫോക് സോങ് അവര് നല്ല രസമായി പടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ലാത്ത ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത് എന്നാണ് ലിനുവിന്റെ ചോദ്യം. ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായിരുന്നു ആ അമ്മക്ക് നൽകേണ്ടിയിരുന്നതെന്നും മികച്ച ഗായികക്കുള്ള അവാർഡായിരുന്നില്ലെന്നും ലിനു കൂട്ടിച്ചേർത്തു. ഏതായാലും ഈ വിഷയത്തിൽ ലിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് സോഷ്യൽ മീഡിയയിൽ മുന്നോട്ടു വരുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close