വില്ലനെ പ്രകീർത്തിച്ചു പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചനും രംഗത്ത്..!

Advertisement

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ഓരോന്നായി ലഭിക്കുകയാണ് ഇപ്പോൾ. ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളെ അതിജീവിച്ചു കൊണ്ട് ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടി കൊണ്ട് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് വില്ലൻ. ഇമോഷണൽ ത്രില്ലർ ആയി ഒരുക്കിയ വില്ലൻ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് മോഹൻലാൽ എന്ന നടന്റെ അത്ഭുതകരമായ പെർഫോമൻസ് ആണ്. മോഹൻലാലിനെയും അതുപോലെ ചിത്രത്തെയും പ്രശംസിച്ചു കൊണ്ട് സാധാരണ പ്രേക്ഷകരെ പോലെ സെലിബ്രിറ്റികളും രംഗത്ത് വരുന്നുണ്ട്. ആ നിരയിലെ പുതിയ താരം ആണ് പ്രശസ്ത സംഗീത സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ഔസേപ്പച്ചൻ.

വില്ലൻ എന്ന ചിത്രം കണ്ട ഔസേപ്പച്ചൻ ഈ ചിത്രത്തെ വിശേഷിപ്പിച്ചത് ഇതൊരു ബ്രില്ല്യന്റ് സിനിമയാണ് എന്ന് പറഞ്ഞു കൊണ്ടാണ്. ഓരോ നിമിഷവും തന്നെ കഥയിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിച്ച ഗംഭീര മേക്കിങ് ശൈലിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല ഒരു ഫ്രെയിം പോലും മിസ് ആക്കാൻ തോന്നിപ്പിക്കാത്ത വിധം മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം അഭിനേതാക്കളുടെ മികച്ച പ്രകടനത്തെയും അഭിനന്ദിച്ചു. മോഹൻലാൽ മാത്യു മാഞ്ഞൂരാൻ ആയി നടത്തിയത് ഗംഭീര പ്രകടനം ആയിരുന്നു എന്നും സ്‌ക്രീനിൽ നമ്മുക്ക് മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രത്തെ മാത്രമേ കാണാൻ സാധിക്കു എന്നും ഔസേപ്പച്ചൻ പറയുന്നു. അതുപോലെ തന്നെ ഇതുപോലുള്ള മികച്ച ചിത്രങ്ങൾ വലിയ വിജയം നേടേണ്ടതിന്റെ ആവശ്യവും ഔസേപ്പച്ചൻ പറയുന്നുണ്ട്. ഇതുപോലുള്ള മികച്ച ചിത്രങ്ങൾ വിജയിച്ചാൽ മാത്രമേ കൂടുതൽ നല്ല ചിത്രങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുകയുള്ളു എന്ന് പറഞ്ഞ അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് സിനിമകൾ കാണാതെ സ്വന്തമായി കണ്ടു ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രൂപപ്പെടുത്തുന്ന സിനിമാ സംസ്കാരം ആണ് വേണ്ടത് എന്നും പറയുന്നു.

Advertisement

നടൻ സിദ്ദിഖ്, സംവിധായകരായ സാജിദ് യഹിയ, രൂപേഷ് പീതാംബരൻ, ഒമർ ലുലു എന്നിവരും വില്ലന് പിന്തുണയും ചിത്രത്തെ കുറിച്ചുള്ള നല്ല വാക്കുകളുമായി രംഗത്ത് എത്തിയിരുന്നു. മോഹൻലാലിൻറെ ഈ വർഷത്തെ മൂന്നാമത്തെ മികച്ച വിജയം ആയി മാറിക്കൊണ്ടിരിക്കുകയാണ് വില്ലൻ. ബ്ലോക്ക്ബസ്റ്റർ ആയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, സൂപ്പർ ഹിറ്റ് ആയ വെളിപാടിന്റെ പുസ്തകം എന്നിവയാണ് ഈ വർഷത്തെ മോഹൻലാലിൻറെ മറ്റു രണ്ടു വിജയ ചിത്രങ്ങൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close