വി എഫ് എക്സ് ഉപയോഗിക്കാത്ത എമ്പുരാൻ ദൃശ്യങ്ങൾ; വെളിപ്പെടുത്തി ദീപക് ദേവ്

Advertisement

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ ഇപ്പോൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. ഇതിനോടകം നൂറു ദിവസത്തെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം നവംബറിൽ പൂർത്തിയാവുമെന്നാണ് സൂചന. അടുത്ത വർഷം ഏപ്രിൽ മാസത്തിലാവും ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.

ലൂസിഫർ, ബ്രോ ഡാഡി എന്നിവക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഇതിന്റെ സംഗീത സംവിധായകനായ ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഈ ചിത്രത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടെന്നും, അത് യാതൊരു വിധത്തിലുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ചെയ്യാത്ത സ്പോട്ട് എഡിറ്റഡ് ദൃശ്യങ്ങളായിരുന്നുവെന്നും ദീപക് ദേവ് പറഞ്ഞു.

Advertisement

എന്നാൽ കളറിംഗ് പോലും നടത്താത്ത ആ ദൃശ്യങ്ങളുടെ നിലവാരം തന്നെ ഞെട്ടിച്ചു എന്നും, ആ ദൃശ്യങ്ങളിൽ ഉള്ള പൊട്ടിത്തെറിയും മറ്റു വമ്പൻ സംഭവങ്ങളും വി എഫ് എക്സിന്റെ സഹായമില്ലാതെ ഒറിജിനൽ ആയാണ് അവർ ചെയ്തിരിക്കുന്നതെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിന് സംഗീത സംവിധാനം നിർവഹിച്ചതും ദീപക് ദേവ് ആണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്. ഒരു മൂന്നാം ഭാഗവും പ്രഖ്യാപിച്ചിട്ടുള്ള ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട്, സായ് കുമാർ, ബൈജു, നൈല ഉഷ എന്നിവരും വേഷമിടുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close