എ.ആര്‍. റഹ്മാന്‍ എന്ന സംഗീതവിസ്മയത്തിന് ലോകത്തിന്റെ നാനാകോണുകളിലും ആരാധകരുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധനാപാത്രം ആരാണെന്ന് നമുക്കൊന്നും അറിയില്ല. കഴിഞ്ഞ ദിവസം ഒരു ഉത്തരേന്ത്യന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രജനികാന്തിനെ ആണോ കമൽഹാസനെ ആണോ താങ്കൾ ആരാധിക്കുന്നതെന്ന് അവതാരകൻ എ.ആര്‍. റഹ്മാനോട് ചോദിക്കുകയുണ്ടായി.
ആ ചോദ്യത്തിന് താനൊരു രജനി ഫാനാണെന്നും പക്ഷെ കമലിനെയും ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയിട്ടുള്ള താരങ്ങളാണ് എംജിആറും ശിവാജിയും രജനിയും കമലുമൊക്കെ.
ഈ തലമുറയില്‍ ഇപ്പോള്‍ അജിത്തും വിജയിയുമൊക്കെയാണ്. 1983-84 കാലഘട്ടത്തിലാണ് തഞ്ചാവൂരില്‍വെച്ച് ഞാന്‍ ബില്ല കാണുന്നത്. ആ ചെറിയ നഗരത്തില്‍ പോയി സിനിമ കണ്ടതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. മുത്തു, പടയപ്പ, ശിവജി പോലുള്ള സിനിമകള്‍ക്ക് ഞാനാണ് സംഗീതം നല്‍കിയത്.
ആത്മീയതയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അത് കലയില്‍ പ്രതിഫലിപ്പിക്കുക എന്നതൊരു കലയാണ്, ആ കല മനോഹരമായി നിര്‍വഹിക്കുന്നൊരാളാണ് രജനിയെന്നും അദ്ദേഹം തനിക്കൊരു പ്രചോദനമായിരുന്നുവെന്നും എ.ആർ റഹ്മാൻ വ്യക്തമാക്കുന്നു.