മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ തുടർച്ചയായി റിലീസിന് ഒരുങ്ങുന്നു..!

Advertisement

കോവിഡ് പ്രതിസന്ധി മൂലം പല ചിത്രങ്ങളുടേയും റിലീസ് മാറിയതോടെ ഇനി ഒരുപാട് ചിത്രങ്ങൾ ആണ് ചെറിയ കാലയളവിൽ റിലീസ് ചെയ്യാനൊരുങ്ങുന്നതു. അതിൽ പല പല ഭാഷകളിലെ വമ്പൻ ചിത്രങ്ങൾ വരെയുണ്ട്. ഫെബ്രുവരി അവസാന വാരം മുതൽ തുടങ്ങുന്ന റിലീസ് മാമാങ്കം മെയ് ആദ്യം വരെ നീളും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഒട്ടേറെ മലയാള ചിത്രങ്ങളും ആ സമയത്തു റിലീസ് ചെയ്യും. ഇപ്പോൾ നമ്മുക്ക് ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത് മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾ തുടർച്ചയായി എത്തുകയാണ് ഈ കാലയളവിൽ എന്നാണ്. അതിൽ ചിലതു ഒറ്റിറ്റി റിലീസ് ആയും ചിലതു തിയേറ്റർ റിലീസ് ആയുമാണ് എത്തുക. മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്, ജീത്തു ജോസഫ് ചിത്രം ട്വൽത് മാൻ, വൈശാഖ് ചിത്രം മോൺസ്റ്റർ, ഷാജി കൈലാസ് ചിത്രം എലോൺ എന്നിവയാണ് ഇപ്പോൾ റിലീസിന് റെഡി ആവുന്നത്. ഇതിൽ ആറാട്ട്, എലോൺ, മോൺസ്റ്റർ എന്നിവ തിയേറ്റർ റിലീസ് ആയും ട്വൽത് മാൻ ഒറ്റിറ്റി റിലീസ് ആയുമാവും എത്തുക എന്നാണ് സൂചന.

മമ്മൂട്ടി നായകനായ പുഴു, ഭീഷ്മ പർവ്വം, നൻ പകൽ നേരത്തു മയക്കം, ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിബിഐ 5 എന്നിവയാണ് വരുന്ന മൂന്നു മാസങ്ങളിൽ റിലീസ് പ്രതീക്ഷിക്കുന്നത്. ഇതിൽ നവാഗതയായ രഥീനാ ഒരുക്കിയ പുഴു ഒറ്റിറ്റി റിലീസ് ആവാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം തീയേറ്റർ റിലീസ് ആയി എത്തുമ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നൻ പകൽ നേരത്തു മയക്കം തീയേറ്റർ ആണോ ഒറ്റിറ്റി ആണോ എന്ന് തീരുമാനിച്ചിട്ടില്ല. കെ മധു ഒരുക്കുന്ന സിബിഐ 5 ഈദ് റിലീസ് ആയി ഏപ്രിൽ അവസാനമോ മെയ് ആദ്യമോ തീയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഏതായാലും വരുന്ന മൂന്നു മാസത്തിനുള്ളിൽ നമ്മുക്ക് മുന്നിൽ എത്തുക എട്ടോളം മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ആവുമെന്ന് ചുരുക്കം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close