ഇന്ത്യൻ സിനിമയിൽ ആദ്യമായി 4×4 മഡ് റേസിംഗ് പ്രമേയമാക്കി മഡ്ഡി അണിയറയിൽ ഒരുങ്ങുന്നു

Advertisement

കോറോണയുടെ കടന്ന് സിനിമ മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. തീയറ്ററുകൾ തുറക്കാത്തത് മൂലം ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റിലീസ് ചെയ്യാനാവാതെ ഇരിക്കുകയാണ്. ഒക്ടോബർ 15 മുതൽ തീയറ്റർ തുറക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി മഡ് റെസിങ് പ്രമേയമാക്കി ഒരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പി കെ 7 ക്രിയേഷൻസിന്‍റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് മഡ്ഡി. 4×4 മഡ് റേസിംഗ് പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവമായിരിക്കും. നവാഗതനായ ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അഡ്വെഞ്ചറസ് ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മഡ്ഡി എന്ന ചിത്രത്തിലെ നായകനും, നായികയും പുതുമുഖങ്ങളാണ്. മഡ് റെസിങ്ങിനെ ഒരു ത്രില്ലടിപ്പിക്കുന്ന സിനിമയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് തനിക്ക് ഒരു വെല്ലുവിളിയായിരുന്നു എന്ന് സംവിധായകൻ പ്രഗഭൽ തുറന്ന് പറയുകയുണ്ടായി. മഡ് റെസിങ്ങിനെ ആധാരമാക്കി ഇന്ത്യൻ സിനിമയിൽ ഇതാദ്യമായാണ് ഒരു ചിത്രം വരുന്നതെന്നും റെഫർ ചെയ്യാൻ പോലും മറ്റൊരു ചിത്രമുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കി. സാഹസിക രംഗങ്ങൾ വളരെ യാഥാർഥ്യമായി ചെളിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അഞ്ച് വർഷത്തോളം മഡ്ഡി എന്ന ചിത്രത്തിന് വേണ്ടി മാത്രം സംവിധായകൻ ചിലവഴിക്കുകയാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാർ രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനം നേടിയെടുക്കുകയായിരുന്നു. ഡ്യുപ്പില്ലാതെയാണ് ചിത്രത്തിലെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, രാക്ഷസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ്, ഹോളിവുഡ് ചായഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവർത്തകർ എന്നതും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close