രണ്ടാമൂഴം കേസ് ഒത്തുതീർപ്പായി…

Advertisement

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രണ്ടാമൂഴം. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഒരുങ്ങിയ ഈ ചിത്രത്തിന്റെ അന്നൗൻസ്മെന്റ് വർഷങ്ങൾക്ക് മുമ്പാണ് നടത്തിയിരുന്നത്. എം.ടി വാസുദേവൻ നായർ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരുന്നത്. എം.ടി യും ശ്രീകുമാർ മേനോനും തമ്മിലുണ്ടായ തർക്കം മൂലം തിരക്കഥാ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.ടി വാസുദേവൻ നായർ കേസിന് പോയിരുന്നു. രണ്ടാമൂഴം സിനിമയെ സംബന്ധിച്ച ഉണ്ടായ തര്‍ക്കത്തിന് ഒരു തീരുമാനം വന്നിരിക്കുകയാണ്. എംടി വാസുദേവന്‍ നായരും സംവിധായകന്‍ വി. എ ശ്രീകുമാറും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായിരിക്കുകയാണ്.

തിരക്കഥാ തിരിച്ചു നൽകണമെന്ന പരാതി പരിഗണിച്ചിരിക്കുകയാണ്. അഡ്വാന്‍സ് തുകയായ 1.25 കോടി രൂപ മടക്കി നല്‍കാനും തീരുമാനമായി. ഒത്തു തീർപ്പ് കരാർ തികളാഴ്ചയാണ് സുപ്രിം കോടതിയിൽ പരിഗണിക്കും. തിരക്കഥാ തിരിച്ചു കിട്ടിയാൽ ഏറെ സന്തോഷമായിരിക്കും എന്ന് എം.ടി വാസുദേവൻ നായർ പ്രതികരിക്കുകയുണ്ടായി. രണ്ടാമൂഴം എന്ന ചിത്രത്തിന് വേണ്ടി ഇരുവരും കരാർ ഒപ്പ് വെച്ചിരുന്നത് 2014 ആയിരുന്നു. മൂന്ന് വർഷത്തിന് ഉള്ളിൽ സിനിമ ചെയ്യുമെന്നാണ് കരാറിൽ രേഖപ്പെടുത്തിയിരുന്നത്. 6 വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയെ കുറിച്ചു ഒരു വിവരവും ഇല്ലാത്തതിനാലാണ് എം.ടി തിരക്കഥാ തിരികെ ആവശ്യപ്പെട്ടത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ ഒരുങ്ങിയ രണ്ടാമൂഴം എന്ന ചിത്രത്തിൽ നിന്ന് പിന്മാറുവാൻ എം.ടി തീരുമാനിക്കുകയായിരുന്നു. പരസ്യ മേഖലയിൽ നിന്ന് സിനിമയിലേക്ക് കടന്നു വന്ന വ്യക്തിയാണ് ശ്രീകുമാർ മേനോൻ. മോഹൻലാലിനെ നായകനാക്കി ആദ്യമായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയൻ. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു ഒടിയൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close