മറ്റു ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി: എംടി

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങൾ നൽകിയിട്ടുള്ള രചയിതാവ് ആണ് എം ടി വാസുദേവൻ നായർ. അദ്ദേഹം രചിച്ച ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുള്ള മമ്മൂട്ടി എം ടി വാസുദേവൻ നായരുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ആ സ്നേഹം കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് പി വി സാമി മെമ്മോറിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കുന്നതിനിടെ എം ടി പ്രകടിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിക്ക് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടിയോട് സ്നേഹവും ആരാധനയുമാണെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. എം ടി തനിക്കു ഗുരു തുല്യൻ ആണെന്നാണ് മമ്മൂട്ടി പറഞ്ഞത്. പ്രസംഗത്തിന് ശേഷം ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.

മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെന്ന് പറഞ്ഞ എം ടി മറ്റു ഭാഷകള്‍ക്ക് കടം കൊടുത്താലും തിരിച്ചുവാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി എന്നും തന്റെ പ്രസംഗത്തിൽ പറഞ്ഞു. സിനിമക്ക് അപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തന മേഖലയില്ല എന്നും സിനിമയാണ് തന്റെ മേഖല എന്നും മമ്മൂട്ടി പറയുന്നു. മറ്റെല്ലാം ആഗ്രഹങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മ്മപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് തന്നെ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ബഹുമാനപെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത ഈ പുരസ്‍കാര ദാന ചടങ്ങിൽ എംപി വീരേന്ദ്രകുമാര്‍, സംവിധായകന്‍ സന്ത്യന്‍ അന്തിക്കാട്, സിപി ജോണ്‍, ജോസഫ് സി മാത്യു എന്നീ പ്രമുഖ വ്യക്തികളും ഭാഗമായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close