ഇയാളെയൊക്കെ പിടിച്ച് ആരെങ്കിലും നായകനാക്കുവോ; മോഹൻലാലിനെ കുറിച്ച് ഇങ്ങനെ ആണ് ആദ്യം തോന്നിയതെന്ന് പ്രശസ്ത നടൻ..!

Advertisement

മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് എം ആർ ഗോപകുമാർ. മമ്മൂട്ടിക്കൊപ്പം വിധേയൻ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ നടത്തിയ പ്രകടനം ഈ നടന് വമ്പൻ ശ്രദ്ധയാണ് നേടിക്കൊടുത്തത്. ഒട്ടേറെ മലയാള ചിത്രങ്ങളിൽ സ്വഭാവ നടനായി തിളങ്ങിയ എം ആർ ഗോപകുമാർ സീരിയൽ രംഗത്തും സജീവമായ നടനാണ്. ഇപ്പോഴിതാ മോഹൻലാൽ എന്ന മലയാളത്തിന്റെ നടന വിസ്മയത്തെ ആദ്യമായി നായക വേഷത്തിൽ കണ്ടപ്പോൾ തനിക്കു തോന്നിയത് എന്തെന്നും പിന്നീട് മനസ്സിലായ കാര്യവും വെളിപ്പെടുത്തുകയാണ് എം ആർ ഗോപകുമാർ. ആദ്യമായി മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തെക്കുറിച്ച് തനിക്ക് വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല എന്നാണ് എം ആർ ഗോപകുമാർ പറയുന്നത്. ഇയാളെയൊക്കെ ആരെങ്കിലും നായകനാക്കുവോ എന്നായിരുന്നു തനിക്കു ആദ്യം തോന്നിയത് എന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

സങ്കല്‍പ്പത്തിലെ നായകനായി മമ്മൂക്ക നില്‍ക്കുന്ന സമയത്താണ് മോഹൻലാൽ നായകനായി കടന്നു വന്നതെന്നും ആ സമയത്തു തോന്നിയ ഒരു ചിന്ത മാത്രമായിരുന്നു അതെന്നും ഗോപകുമാർ വിശദീകരിക്കുന്നു. അങ്ങനെ അപ്പോൾ തോന്നി എങ്കിലും മോഹൻലാൽ എന്ന മഹാനടൻ ആധികാരികമായി മനുഷ്യന്റെ ഹൃദയത്തിലേക്ക് ചാടിക്കയറുകയായിരുന്നു എന്നും മോഹൻലാലും മമ്മൂട്ടിയും ഒക്കെ ജീനിയസ് ആയ നടൻമാർ ആണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് രണ്ടുപേര്‍ക്കും ഇത്രയും കാലം സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നതെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു. നാടകരംഗത്ത് നിന്ന് സീരിയലിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയ ഗോപകുമാർ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളിൽ ഒന്നായിരുന്നു. അഭിനയത്തിന് രണ്ടു കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും അഞ്ചു കേരളാ സംസ്ഥാന ടെലിവിഷൻ അവാർഡുകളും നേടിയ നടനാണ് എം ആർ ഗോപകുമാർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close