അകാലത്തിൽ പൊലിഞ്ഞ മലയാള സിനിമയുടെ തീരാ നഷ്ടമായി മാറിയ നടനാണ് കലാഭവന്‍ മണി. തനതു അഭിനയ ശൈലി കൊണ്ടും, നാടന്‍ പാട്ടിലെ തന്റെ പ്രാവിണ്യം കൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം പിടിച്ചു പറ്റിയ നടനാണ് ശ്രീ കലാഭവന്‍ മണി. അദ്ധേഹത്തിന്റെ പെട്ടന്നുള്ള വേര്‍പാട് മലയാള സിനിമാ ലോകത്തിനു തന്നെ ഒരു വലിയ ഞെട്ടല്‍ ആയിരുന്നു. ആരാധകര്‍ക്കിടയിലും ഇത് വല്ലാത്ത വൈകാരിക പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വ്യത്യസ്ഥതകള്‍ പരീക്ഷിച്ചിട്ടുള്ള ഒരു സംവിധായകനാണ് വിനയന്‍ ഇപ്പോള്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം സംവിധായകന്‍ അറിയിച്ചത്. മുൻപ് കലാഭവന്‍ മണിയെ നായകനാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പെരിട്ടിരിക്കുന്ന ഈ ചിത്രം കലാഭവന്‍ മണിയുടെ ബയോപിക് ആയിരിക്കില്ല എന്നും സംവിധായകന്‍ രേഖപെടുത്തി. തനതു ഗ്രാമീണ ശൈലിയും, നാടന്‍ പാട്ടിന്റെ നന്മയും ചേര്‍ത്തിണക്കിയ ഒരു ചിത്രമായിരിക്കും ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് നമ്മുക്ക് ഊഹിക്കാവുന്നതാണ്. ഏകദേശം ഒന്നര വര്‍ഷത്തോളമായി ഇങ്ങനെ ഒരു ചിത്രത്തിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു സംവിധായകന്‍.
മലയാള ഇന്ഡസ്ട്ര്യിലെ പ്രമുഖ ടെക്നീഷ്യന്മാരും കലാകാരന്മാരും ഒന്നിക്കുന്ന ഈ ചിത്രത്തിനെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും നവംബര്‍ അഞ്ച് ഞായറാഴ്ച്ച നടക്കും. മമ്മൂട്ടി ആയിരിക്കും ചടങ്ങില്‍ മുഖ്യാതിഥി. സംഗീതം ഒരുക്കുന്നത് ബിജിപാല്‍, ഛായാഗ്രഹണം പ്രകാശ്കുട്ടി. അതുല്യ പ്രതിഭയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുങ്ങുമ്പോള്‍, അത് പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു