
സെപ്റ്റംബർ 28 നു കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് മഞ്ജു വാര്യർ നായിക ആയെത്തിയ ഉദാഹരണം സുജാത. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നടനായ ജോജു ജോര്ജും സംവിധായകനായ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ്. ചാർളി എന്ന സൂപ്പർ ഹിറ്റ് ദുൽകർ ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിച്ച രണ്ടാമത്തെ മാത്രം ചിത്രമാണ് ഉദാഹരണം സുജാത.
ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആണ് നേടുന്നത്. കുടുംബ പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചോട് ചേർത്തതോടെ രണ്ടാം വാരം ആദ്യ വാരത്തേക്കാൾ കൂടുതൽ സ്‌ക്രീനുകളിൽ ആണ് സുജാത പ്രദർശിപ്പിക്കുന്നത്.
മഞ്ജു വാര്യർ എന്ന നടിയുടെ സുജാത എന്ന ടൈറ്റിൽ കഥാപാത്രം ആയുള്ള വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രരത്തിന്റെ ഹൈലൈറ്റ്. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ആണ് സുജാത ആയുള്ള മഞ്ജുവിന്റെ പ്രകടനം പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത് .
ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം തന്നെ ലാഭം നേടി കഴിഞ്ഞതായാണ് ബോക്സ് ഓഫീസ് സൂചിപ്പിക്കുന്നത്. വളരെ അധികം പ്രസക്തിയുള്ളതും പ്രചോദനം നൽകുന്നതുമായ ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ ഇതിന്റെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചത് എന്നതും ഉദാഹരണം സുജാതയ്ക്ക് ലഭിച്ച വലിയ അഭിനന്ദനങ്ങൾക്കു കാരണം ആയിട്ടുണ്ട്.
മഞ്ജു വാര്യർക്ക് ഒപ്പം അനശ്വര, നെടുമുടി വേണു, ജോജു ജോർജ്, മമത മോഹൻദാസ്, സുധി കോപ്പ, അലെൻസിയർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.