മലയാള സിനിമ തിരിച്ചു വരുന്നു; മൂന്നുമാസത്തിനകം റിലീസ് ചെയ്യുന്നത് 50-ഓളം സിനിമകൾ…!

Advertisement

കോവിഡ് പ്രതിസന്ധിക്കു ശേഷം ഈ കഴിഞ്ഞ ഒക്ടോബർ മാസം അവസാനമാണ് കേരളത്തിലെ തീയേറ്ററുകൾ തുറന്നതു. ഇപ്പോഴും അമ്പതു ശതമാനം കപ്പാസിറ്റിയിലാണ് സിനിമകൾ കളിക്കുന്നത് എങ്കിലും ഒട്ടേറെ ചിത്രങ്ങൾ റിലീസിന് എത്തുകയും ഇനിയും ഒരുപാട് ചിത്രങ്ങൾ റിലീസിന് തയ്യാറായി ഇരിക്കുകയും ചെയ്യുകയാണ്. ഏതായാലും വലിയൊരു തിരിച്ചു വരവിന്റെ പാതയിൽ തന്നെയാണ് മലയാള സിനിമ എന്ന് പറയാം. കോവിഡ് പ്രതിസന്ധിക്കു ശേഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ കളക്ഷൻ കേരളത്തിൽ നിന്നും നേടിയ ചിത്രങ്ങൾ ദുൽഖർ സൽമാൻ നായകനായ കുറുപ്പും, മോഹൻലാൽ നായകനായ മരക്കാരും ആണ്. കുറുപ്പ് കേരളത്തിൽ നിന്നും മുപ്പതു കോടിക്ക് മുകളിലും ആഗോള കളക്ഷൻ ആയി 80 കോടിയും നേടിയപ്പോൾ മരക്കാർ കേരളത്തിൽ നിന്ന് ഇരുപതു കോടിക്ക് മുകളിലും ആഗോള കളക്ഷൻ ആയി അമ്പതു കോടിയോളവുമാണ് നേടിയത്.

ഇവ കൂടാതെ ചെറിയ ചിത്രമായ ജാനേമൻ, ക്രിസ്മസ് റിലീസ് ആയി എത്തിയ അജഗജാന്തരം എന്നിവയും സൂപ്പർ ഹിറ്റ് വിജയമാണ് നേടിയത്. ഇവക്കു പുറമെ ഈ കഴിഞ്ഞ വർഷം ഒറ്റിറ്റി റിലീസ് ആയി എത്തിയ മലയാള ചിത്രങ്ങളും വമ്പൻ വിജയം നേടിയ. മോഹൻലാൽ നായകനായ ദൃശ്യം 2, ടോവിനോ തോമസ് നായകനായ മിന്നൽ മുരളി, ഫഹദ് ഫാസിലിന്റെ ജോജി, മാലിക്, ഇന്ദ്രൻസ് നായകനായ ഹോം, സുരാജ്- നിമിഷ ടീമിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നിവയാണ് ഒറ്റിറ്റി വഴി വമ്പൻ ഹിറ്റായ ചിത്രങ്ങൾ. പൃഥ്വിരാജ് ചിത്രങ്ങളായ കുരുതി, കോൾഡ് കേസ്, ഭ്രമം എന്നിവയും, ജോജു ജോർജ് ചിത്രമായ മധുരവും ഒറ്റിറ്റി വഴി ശ്രദ്ധ നേടി. കുറുപ്പ്, മരക്കാർ ജാനേമൻ എന്നിവയാണ് തീയേറ്ററുകാർക്കു ലാഭം ഉണ്ടാക്കി നൽകിയത് എന്ന് തീയേറ്റർ സംഘടനയായ ഫിയോക് പറയുന്നു. അടുത്ത മൂന്നുമാസത്തിനുള്ളിൽ അൻപതോളം സിനിമകൾ തിയേറ്ററുകളിലെത്തിക്കാനാണ് ഫിയോക് ഒരുങ്ങുന്നത് എന്നും അവർ അറിയിച്ചു. അടുത്ത മൂന്നുമാസത്തിനകം റിലീസ് ചെയ്യേണ്ട 50-ഓളം സിനിമകൾക്കു പരമാവധി സ്ക്രീൻ നൽകാനാണ് അസോസിയേഷന്റെ തീരുമാനം എന്നും അവർ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close