എന്റെ അടുത്ത സിനിമകളിൽ കൂടുതൽ സ്ത്രീ കഥാപാത്രങ്ങളെ കാണാൻ കഴിയും: ലോകേഷ് കനകരാജ്

Advertisement

ഇന്ന് തമിഴിലെ മുൻനിര സംവിധായകരിലൊരാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ, ഇപ്പോൾ വിക്രം തുടങ്ങി ലോകേഷ്‌ ഒരുക്കിയ എല്ലാ ചിത്രങ്ങളും സൂപ്പർ വിജയമാണ് നേടിയത്. ഉലക നായകൻ കമൽ ഹാസനെ നായകനാക്കിയൊരുക്കിയ വിക്രം മുന്നൂറു കോടിയുടെ ആഗോള ഗ്രോസും കടന്നു തമിഴിലെ ഇൻഡസ്ട്രി ഹിറ്റാവുന്നതിന്റെ വക്കിലാണ്. തന്റെ അടുത്ത ചിത്രം ദളപതി വിജയ്‌ക്കൊപ്പം ആവുമെന്നുള്ള സൂചനയും ലോകേഷ് തന്നിട്ടുണ്ട്. മാസ്റ്ററിനു ശേഷം വിജയ്- ലോകേഷ് കൂട്ടുകെട്ടൊന്നിക്കുന്ന ചിത്രമായിരിക്കുമത്. അതൊരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നും, അത് പൂർണ്ണമായും തന്റെ ചിത്രമായിരിക്കുമെന്നും ലോകേഷ് പറഞ്ഞിട്ടുണ്ട്. മാസ്റ്റർ ഒരുക്കുമ്പോൾ അത് അമ്പതു ശതമാനം വിജയ് ചിത്രമെന്ന നിലയിലും, അമ്പതു ശതമാനം തന്റെ ചിത്രവുമായാണ് ഒരുക്കിയതെന്നും ലോകേഷ് പറഞ്ഞിരുന്നു. അതുപോലെ തന്നെ ലോകേഷ് കേരളത്തിൽ വന്നപ്പോൾ നടത്തിയ പ്രസ് മീറ്റിൽ വെളിപ്പെടുത്തിയ മറ്റൊരു കാര്യമാണ് തന്റെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച്.

Advertisement

വിക്രമെന്ന ചിത്രത്തിൽ ഏറെ കയ്യടി നേടിയ ഒരു സ്ത്രീ കഥാപാത്രമായിരുന്നു നവാഗതയായ വാസന്തി അവതരിപ്പിച്ച ഏജന്റ് ടീന. അത്‌പോലെ, തന്റെ ഇനി വരുന്ന ചിത്രങ്ങളിലും കൂടുതൽ സ്ത്രീ കഥാപാത്രങ്ങളും അവർക്കു മികച്ച പ്രാധാന്യവുമുണ്ടാകുമെന്നും ലോകേഷ് പറയുന്നു. ലോകേഷിന്റെ കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളിൽ ആഴമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറവായിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദളപതി 67 കൂടാതെ വിക്രം 3, കൈതി 2, ഇരുമ്പുകൈ മായാവി എന്നീ ചിത്രങ്ങളും ലോകേഷ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും ഭാഗമായ വിക്രം രചിച്ചതും ലോകേഷ് കനകരാജ് ആണ്. രത്നകുമാറിനൊപ്പം ചേർന്നാണ് ലോകേഷ് ഈ ചിത്രം രചിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close