ഇന്ത്യയിലാദ്യമായി എല്ലാ ഭാഷകളിലുമായി ഒരു സിനിമ; ആ മഹാത്ഭുതം മലയാളത്തിൽ നിന്നു..!

Advertisement

ഇന്ത്യൻ സിനിമയിലെ നാലോ അഞ്ചോ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇനി റിലീസ് ചെയ്യാൻ പോകുന്ന മോഹൻലാൽ ചിത്രമായ മരക്കാർ തന്നെ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന മലയാള ചിത്രമാണ്. എന്നാൽ അതിനെയൊക്കെ കവച്ചു വെച്ച് കൊണ്ട് എല്ലാ ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ആദ്യ ചിത്രമായി ഒരു മലയാള സിനിമ ഒരുങ്ങുകയാണ്. ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച സവാരി എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നീല രാത്രി എന്ന ചിത്രമാണ് ഇത്തരത്തിൽ ഒരുങ്ങുന്നത്. മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ,ഹിമ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ഈ അത്ഭുത ചിത്രത്തിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

റ്റൂ ടെൻ എന്റർടെയ്ൻമെന്റ്സ്, ഡബ്ളിയു ജെ പ്രൊഡക്‌ഷൻസ് എന്നീ ബാനറിൽ അനൂപ് വേണുഗോപാൽ, ജോബി മാത്യു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രജിത് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നതു സണ്ണി ജേക്കബ് ആണ്. നീല രാത്രിയുടെ കലാസംവിധാനം മനു ജഗത് ആണ് നിർവഹിക്കുന്നത്. സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ എന്നിവർ അസ്സോസിയേറ്റ് സംവിധായകർ ആയ ഈ ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്യുന്നത് അരുൺ ലാൽ പോംപ്പി ആണ്. ഉടനെ തുടക്കം കുറിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ മലയാള സിനിമയുടെ അഭിമാനം വീണ്ടും ഉയർത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. അശോക് നായർ ഒരുക്കിയ സവാരി എന്ന ചിത്രം നിരൂപക ശ്രദ്ധ നല്ല രീതിയിൽ നേടിയെടുത്ത ഒന്നായിരുന്നു.

Advertisement

ഫോട്ടോ കടപ്പാട്: @mr_makrii

Advertisement

Copyright © 2017 onlookersmedia.

Press ESC to close