മലയാളി സംവിധായകന് പ്രത്യേക ക്ഷണം; ഐപിഎൽ മത്സരം കണ്ട സന്തോഷം പങ്കു വെച്ച് സംവിധായകൻ ഒമർ ലുലു..!

Advertisement

കൊറോണ പ്രതിസന്ധി കാരണം എല്ലാവർഷവും ഇന്ത്യയിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ട്വന്റി ട്വന്റി ക്രിക്കറ്റ് ലീഗ് ഇത്തവണ അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ മൂന്നു ഗൾഫ് രാജ്യങ്ങളിൽ ആയാണ് നടക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ ശ്കതമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് അവിടെ മത്സരങ്ങൾ നടക്കുന്നത്. ഈ കഴിഞ്ഞ സെപ്റ്റംബർ മാസം പത്തൊന്പതിനു ആരംഭിച്ച ഐപിഎൽ നവംബർ പത്താം തീയതി നടക്കുന്ന ഫൈനലോടെയാണ് അവസാനിക്കുന്നത്. എന്നാൽ കളിക്കാർക്കും ടീം സ്റ്റാഫിനും ബിസിസിഐ, സംഘാടക സമിതി, സെക്യൂരിറ്റി, സംപ്രേക്ഷണ ചാനലുകൾ എന്നിവരുടെ അംഗങ്ങൾക്കുമൊഴിച്ചു മറ്റാർക്കും പ്രവേശനമില്ലാത്ത ഐപിഎൽ മത്സരത്തിന് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന് ക്ഷണം ലഭിക്കുകയും അദ്ദേഹം ഇന്നലെ നടന്ന ബാംഗ്ലൂർ റോയൽ ചാലെഞ്ചേഴ്‌സ്- സൺ റൈസേഴ്‌സ് ഹൈദരാബാദ് മത്സരം അവിടെ പോയി കാണുകയും ചെയ്തു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകൻ ഒമർ ലുലുവിനാണ് ആ പ്രത്യേക ക്ഷണം ലഭിച്ചത്.

https://www.facebook.com/364920493904714/videos/682186632728283/

Advertisement

ബുഖാതിർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സിഇഒയുമായ ഖലീഫ് ബുഖാതിർ നീട്ടിയ ക്ഷണം സ്വീകരിച്ചാണ് മത്സരം നേരിട്ട് കാണുവാന്‍ ഒമർ ലുലു കഴിഞ്ഞ ദിവസം ഷാർജയിൽ എത്തിയത്. കൊറോണ ഭയം എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ ഐപിഎൽ മത്സരം നേരിട്ട് കാണാൻ ക്ഷണം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഒമർ ലുലു എന്നതും ശ്രദ്ധേയമായ കാര്യമാണ്. നേരിട്ട് മത്സരം കാണാൻ തന്നെ ക്ഷണിച്ചതിന് നന്ദി അറിയിച്ചുകൊണ്ട്, ഖലഫ് ബുഖാതിറിനൊപ്പം നിൽക്കുന്ന ഫോട്ടോയും ഒമര്‍ ലുലു തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റെക്കോർഡ് ലേബലുകളിലൊന്നായ ടി-സീരീസിനായി തന്റെ ആദ്യ ഹിന്ദി സംഗീത ആൽബം ചിത്രീകരിക്കുന്നതിനായി ദുബായില്‍ ഉണ്ട് ഇപ്പോൾ ഒമർ ലുലു. ഇതിനു ശേഷമാണു പവർ സ്റ്റാർ എന്ന ഏവരും കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രം ഒമർ ലുലു സംവിധാനം ചെയ്യുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close