സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം; വമ്പൻ ശ്രദ്ധ നേടി യോഗ ദിനത്തിൽ മോഹൻലാലിന്റെ ചിത്രവും ആശംസകളും..

Advertisement

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുകയാണ് ലോകമെങ്ങും. സെലിബ്രിറ്റികളും സോഷ്യൽ മീഡിയയിൽ സജീവമായ മറ്റുള്ളവരുമെല്ലാം തങ്ങളുടെ യോഗാ ചിത്രങ്ങളും, യോഗാ ചെയ്യേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വന്നിരുന്നു. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും യോഗാ ജീവിതത്തിന്റെ ഭാഗമാക്കണം എന്ന സന്ദേശവുമായി മുന്നോട്ടു വന്നു. അതിൽ ഏറ്റവും കൂടുതൽ തരംഗമായി മാറിയത്, മലയാളത്തിന്റെ സൂപ്പർ താരം, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ പങ്കു വെച്ച തന്റെ ചിത്രവും അതോടൊപ്പം അദ്ദേഹം കുറിച്ച വാക്കുകളുമാണ്. താൻ യോഗാ പോസിൽ ധ്യാനിക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കു വെച്ചത്. വളരെ വർഷങ്ങൾ ആയി യോഗയും ധ്യാനവും പരിശീലിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഈ പ്രായത്തിലും ഗംഭീര മെയ് വഴക്കമുള്ള മോഹൻലാലിന്റെ ആരോഗ്യത്തിന്റെ ഒരു കാരണവും ഈ യോഗാ പരിശീലമാണെന്നു പറയാം.

തന്റെ ചിത്രം പങ്കു വെച്ച് കൊണ്ട്, അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്രകാരം, “ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ  ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ”. ഇപ്പോൾ ആയുർവേദ ചികിത്സയുടെ ഭാഗമായി പാലക്കാടു ഉള്ള മോഹൻലാൽ, ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ പോകുന്നത് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലാണ്. അതിനു ശേഷമാകും മോഹൻലാൽ തന്റെ സംവിധാന സംരംഭമായ ബറോസിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close