വഴിയരികിലിരുന്നു ചൂല് വിൽക്കുന്ന 85 വയസ്സെങ്കിലും കഴിഞ്ഞ ആ മുത്തശ്ശി ഇപ്പോൾ എവിടെയാകും; ശ്രദ്ധ നേടി മോഹൻലാലിന്റെ കരുതൽ വാക്കുകൾ.!

Advertisement

കോവിഡ് 19 ഭീഷണിക്കെതിരെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് നമ്മുടെ നാട്. അതിൽ ഓരോ ദിവസവും നമ്മൾ മുന്നേറുമ്പോൾ നമ്മുടെ സർക്കാരിനൊപ്പവും ഓരോ മലയാളിക്കൊപ്പവും മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും ചേർന്ന് നിൽക്കുന്നു. സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ കാമ്പയിനുമായി സഹകരിച്ചും അല്ലാതെ സ്വന്തം നിലയിലും കോവിഡ് 19 ബോധവൽക്കരണ വീഡിയോകൾ നിർമ്മിച്ച് മോഹൻലാൽ ഒട്ടേറെ തവണ കേരളത്തിന് അകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകരുമായി സംവദിക്കുകയും അവർക്കു മാനസിക പിന്തുണയും തന്നാൽ കഴിയുന്ന മറ്റെല്ലാ സഹായങ്ങളും നൽകുകയും ചെയ്തു. ആരോഗ്യ മന്ത്രിയുമായി ചേർന്നും അതുപോലെ നിർണ്ണയം മെഡിക്കോസ് എന്ന ഡോക്ടർമാരുടെ കൂട്ടായ്മയുമായി ചേർന്നും പ്രവർത്തിക്കുന്ന അദ്ദേഹം മലയാള സിനിമയിലെ എല്ലാ രംഗത്തുമുള്ളവരെയും വിളിക്കുകയും താൻ കൂടെയുണ്ട് സഹായത്തിനു എന്നറിയിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മനോരമയ്ക്ക് വേണ്ടി മോഹൻലാൽ എഴുതിയ ഒരു കരുതൽ കുറിപ്പാണു ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞു പോയ ഒരു മാസത്തെ ലോക്ക് ഡൌൺ പാഠമാണ് അദ്ദേഹം പറയുന്നത്.

അതിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നല്ലതും ചീത്തയും വേർതിരിക്കാനാവില്ലാ. പലതരം ഓർമകളാണ് കടന്നു പോകുന്നത്. ഞാൻ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. പണ്ട് കൂടെയഭിനയിച്ച എത്രയോ പേരെ വിളിച്ചു. അവരുടെ സന്തോഷവും വേദനയും എന്റേത് കൂടിയാണ്. ദിവസവും ജോലി ചെയ്തു സമ്പാദിക്കുന്നവരുടെ ജീവിതമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. വഴിയരികിലിരുന്നു ചൂല് വിൽക്കുന്ന 85 വയസ്സെങ്കിലും കഴിഞ്ഞ ആ മുത്തശ്ശി ഇപ്പോൾ എവിടെയാകും, എങ്ങനെ ജീവിക്കുകയാവും?. എത്രയോ പേര് കോവിഡ് വാക്സിനായി ജോലി ചെയ്യുന്നു. ചിലരെങ്കിലും വൈകാതെ തീരമണയുമെന്ന സൂചനകളാണ് ചെറുതായെങ്കിലും മനസ്സിനെ സന്തോഷിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിനും ഫെഫ്കയ്ക്കും സാമ്പത്തിക സഹായം നൽകിയ മോഹൻലാൽ പ്രവാസികളുമായും നിരന്തരം സംസാരിക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close