മോഹൻലാലിന്റെ കൂറ്റൻ ശിൽപങ്ങൾ ഒരുങ്ങുന്നു; ഗിന്നസ് റെക്കോർഡിന് സാധ്യത

Advertisement

മലയാള സിനിമയിൽ ഒരുപാട് പകരം വെക്കാൻ സാധിക്കാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച വ്യക്തിയാണ് മോഹൻലാൽ. കുടുംബ പ്രേക്ഷകരും, യുവാക്കളും, കുട്ടികളും ഒരേപോലെ നെഞ്ചിലേറ്റി നടക്കുന്ന താരം രണ്ട് തലമുറകളായി മലയാള സിനിമയിൽ അടക്കി ഭരിക്കുന്നു. നടൻ മോഹൻലാലിന്റെ വലിയൊരു വിശ്വരൂപ ശിൽപം കേരളത്തിൽ വരാൻ പോവുകയാണ്. 10 അടി ഉയരമുള്ള വിശ്വരൂപ ശിൽപം തിരുവനന്തപുരത്താണ് തയ്യാറാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിശ്വരൂപ പ്രതിമ ആയിരിക്കുമെന്നും ഗിന്നസ് റെക്കോർഡാണ് ലക്ഷ്യം വെക്കുന്നതെന്നും ശിൽപികൾ വ്യക്തമാക്കി. ഈ വാർത്ത അറിഞ്ഞതോടെ ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തിലാണ്.

ഇത്രയും ഉയരമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ തടി ശില്പമാണിതെന്ന് ശില്പിയായ നാഗപ്പൻ തുറന്ന് പറയുകയുണ്ടായി. 9 കലാകാരന്മാരുടെ 2 വർഷത്തെ ശ്രമമാണ് ഈ വിശ്വരൂപ ശില്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവളം ക്രാഫ്റ്റ് വില്ലേജിലാണ് വിശ്വരൂപം ഒരുങ്ങുന്നത്. ഇനിയും മൂന്ന് മാസത്തെ പണികൾ ബാക്കിയുണ്ടെന്ന് ശിൽപികൾ വ്യക്തമാക്കി. പൂർണമായും മരത്തിലാണ് ശില്പമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉൾപ്പടെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങളുണ്ടാവും. ആദ്യമാണ് ഒരു നടന്റെ പേരിൽ വിശ്വരൂപ ശില്പൽ കേരളത്തിൽ ഒരുങ്ങുന്നത്. മോഹൻലാൽ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം കോവിഡ് പ്രതിസന്ധികൾ പൂർണമായി ഒഴിവായ ശേഷം റിലീസിനെത്തും.

Advertisement

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close