കേരളാ ബോക്സ് ഓഫീസിനെ തീ പിടിപ്പിച്ച് പ്രഭാസ്, മോഹൻലാൽ ചിത്രങ്ങൾ; ക്രിസ്മസ് തൂക്കുമായി സലാറും നേരും

Advertisement

ഇത്തവണ ക്രിസ്മസ് റിലീസായി മലയാളികളുടെ മുന്നിലെത്തിയത് മൂന്ന് ചിത്രങ്ങളാണ്. മോഹൻലാൽ നായകനായ നേര്, പ്രഭാസ്- പൃഥ്വിരാജ് ടീമിന്റെ സലാർ, ഷാരൂഖ് ഖാൻ നായകനായ ഡങ്കി എന്നിവയാണവ. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ നേരും മികച്ച അഭിപ്രായം നേടിയ സലാറും ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഷാരൂഖ് ഖാൻ ചിത്രം ഡങ്കി കേരളത്തിൽ പരാജയം രുചിച്ചു. 2 കോടി പോലും കേരളത്തിൽ നിന്ന് നേടാൻ കഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് ഡങ്കി കടന്നു പോകുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്ത സലാർ, ബാഹുബലി 2 ന് ശേഷം കേരളത്തിൽ നിന്നും ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ് നേടുന്ന ചിത്രമായി മാറി. ഏകദേശം നാല് കോടി 70 ലക്ഷത്തോളമാണ് സലാർ നേടിയ ആദ്യ ദിന കേരളാ കളക്ഷൻ. ചിത്രം റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് കഴിയുമ്പോൾ സലാർ കേരളത്തിൽ നിന്നും നേടിയ ഗ്രോസ് ഏകദേശം 9 കോടിക്ക് മുകളിലാണെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിലും വമ്പൻ കളക്ഷനുമായി മുന്നേറുന്ന സലാർ ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.

മോഹൻലാൽ നായകനായ നേര് എന്ന ജീത്തു ജോസഫ് ചിത്രം ചരിത്ര വിജയമാണ് നേടുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവാനുള്ള ഒരുക്കത്തിലാണ് ഈ ചിത്രം. റിലീസ് ചെയ്ത് ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം 12 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി ഏകദേശം 30 കോടിയോളമാണ് നേടിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റിൽ ഞെട്ടിക്കുന്ന പ്രതികരണമാണ് നേര് നേടുന്നത്. കേരളത്തിൽ ഇതിനോടകം റിലീസ് ചെയ്തതിനേക്കാൾ 30 ഇൽ കൂടുതൽ സ്‌ക്രീനുകളിലേക്ക് നേര് വ്യാപിച്ചു കഴിഞ്ഞു. ഈ ക്രിസ്മസ് അവധിക്കാലത്ത് മലയാള സിനിമാ പ്രേമികൾക്കുള്ള ഒരു വിരുന്നു തന്നെയാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ആഗോള ഗ്രോസ് അൻപത് കോടി പിന്നിടാനുള്ള ഒരുക്കത്തിൽ കൂടിയാണ് ഈ മോഹൻലാൽ ചിത്രം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close