വമ്പൻ ക്ലാഷ് റിലീസ്, ലോ ഹൈപ്പ്, ചെറിയ ചിത്രം; പ്രവചനങ്ങളെ കാറ്റിൽ പറത്തുന്ന മോഹൻലാലിൻറെ ബോക്സ് ഓഫീസ് താണ്ഡവം

Advertisement

മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നേര് ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ഈ ചിത്രം ആദ്യ നാല് ദിവസം പിന്നിടുമ്പോൾ നടത്തുന്നത് അമ്പരപ്പിക്കുന്ന ബോക്സ് ഓഫീസ് തൂക്ക് ആണ്. പാൻ ഇന്ത്യൻ ചിത്രമായ സലാർ, വമ്പൻ ഹൈപ്പിൽ വന്ന ബോളിവുഡ് ചിത്രമായ ഡങ്കി എന്നിവക്കൊപ്പം ക്ലാഷ് റിലീസായി നേര് എത്തുമ്പോൾ പ്രവചനങ്ങൾ പലപ്പോഴും ഈ ചിത്രത്തിന് എതിരായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തുന്ന മഹാവിജയമാണ് നേര് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ 4 ദിനം കൊണ്ട് നേര് നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 30 കോടിയോളമാണ്. കേരളത്തിൽ നിന്ന് 12 കോടിയോളം ആദ്യ 4 ദിനം കൊണ്ട് നേടിയ ഈ ചിത്രം വിദേശ മാർക്കറ്റിൽ നിന്ന് നേടിയത് 16 കോടിയോളം ഗ്രോസ് ആണ്.

വലിയ ക്ലാഷ് റിലീസുകൾ ഉള്ളത് കൊണ്ട് ലിമിറ്റഡ് റിലീസ് ആയി എത്തിയിട്ട് പോലും വിദേശ മാർക്കറ്റിൽ വമ്പൻ ട്രെൻഡിങ് ആണ് നേര് നടത്തുന്നത്. അതിനിടയിൽ ആദ്യ 4 ദിവസവും ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റു പോകുന്ന 2023 ലെ ആദ്യ മലയാള ചിത്രമായും നേര് മാറി. ആദ്യ ദിനം 102K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി മാത്രം നേരിന് വിറ്റു പോയതെങ്കിൽ രണ്ടാം ദിനം അത് 124K ആയിരുന്നു. മൂന്നാം ദിനം അത് വീണ്ടും വർധിക്കുകയും 138K ആയി മാറുകയും ചെയ്തു. നാലാം ദിവസം 145K ടിക്കറ്റുകളാണ് പോയത്. ഏകദേശം 5 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനോടകം ബുക്ക് മൈ ഷോ വഴി മാത്രം നേരിന് വിറ്റു പോയിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിലൊക്കെ ലിമിറ്റഡ് റിലീസ് വെച്ച് ഗംഭീര കളക്ഷൻ നേടുന്ന നേര്, ഗൾഫിലും റെക്കോർഡ് ഗ്രോസിലേക്കാണ് കുതിക്കുന്നത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് വ്യാപിക്കുന്നതോടെ ക്രിസ്മസ് അവധിക്കാലം കൂടി കഴിയുമ്പോൾ നേരിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എവിടെ ചെന്ന് നിൽക്കുമെന്ന് പ്രവചിക്കാൻ പോലും കഴിയാത്ത തരത്തിലാണ് ഈ ജീത്തു ജോസഫ് ചിത്രം കുതിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close