മോഹൻലാലിന്റെ കഥാപാത്രത്തിന് രണ്ടാം സ്ഥാനം; തിരക്കഥ 22 തവണ തിരുത്തി: ജിജോ പുന്നൂസ്

Advertisement

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ തിരക്കഥ 22 തവണ തിരുത്തി. തിരക്കഥാകൃത്ത് ജിജോ പുന്നൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. തിരക്കഥയുടെ ആദ്യഘട്ടത്തിൽ മോഹൻലാലിന് രണ്ടാം സ്ഥാനവും ചിത്രത്തിലെ ഒരു പെൺകുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലുമായിരുന്നു. പിന്നീട് സിനിമയുടെ മാറ്റത്തിനനുസരിച്ച് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. അങ്ങനെ 22 തവണയാണ് ഞാൻ തിരക്കഥ തിരുത്തിയത് എന്നും ജിജോ പുന്നൂസ് കൂട്ടിച്ചേർത്തു. തന്റെ സ്വന്തം ബ്ലോഗിലൂടെയാണ് ജിജോ പുന്നൂസ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

ലാലുമോൻ വൃദ്ധനായ ഒരു ഭൂതത്തിന്റെ വേഷത്തിലെത്തുന്ന ഒരു മലയാളം സിനിമ ചെയ്യാമെന്ന് ഡി ഗാമയുടെ ട്രഷർ പ്രോജക്ട് ഇവിടെ നടക്കുന്നതിനെക്കുറിച്ച് അറിയാവുന്ന രാജീവ് നിർദ്ദേശിച്ചു. ചിത്രം എന്നോട് സംവിധാനം ചെയ്യണമെന്ന് നിർദ്ദേശിച്ചപ്പോൾ നിതി കാക്കുന്ന ഭൂതത്തിനെ ഇന്ത്യൻ സാഹചര്യത്തിൽ അവതരിപ്പിക്കുന്നതിൽ എനിക്ക് ആശങ്കകൾ ഉണ്ടായിരുന്നു. അങ്ങനെ 2019 ഫെബ്രുവരിയിൽ ഞാൻ ലാലുമോന്റെ എളമക്കരയിലെ വീട്ടിൽ പോവുകയും ഡിഗാമയുടെ നിധി കാക്കുന്ന ഭൂതത്തെ കുറിച്ചൊരു മലയാളം സിനിമ ചെയ്യുന്നത് സാധ്യമാണെന്ന് ലാലുമോനോട് സ്വകാര്യമായി പറയുകയും ചെയ്തു. സിനിമ ഞാൻ സംവിധാനം ചെയ്യുന്നില്ലെന്നും മറിച്ച് ഇപ്പോഴത്തെ ഏതെങ്കിലും സംവിധായകരെ ഏൽപ്പിക്കുകയാണെങ്കിൽ 3ഡി സാങ്കേതികതകൾ ഞാൻ ശ്രദ്ധിക്കാമെന്നും ഞാൻ പറഞ്ഞു. അന്നേരം ചിത്രം താൻ സംവിധാനം ചെയ്യാമെന്നും തനിക്കൊരു ഫാന്റസി ഫിലിം സംവിധാനം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും ലാൽ പറയുകയുണ്ടായി. എന്താണ് അഭിപ്രായമെന്ന് എന്നോട് ചോദിച്ചു. ഞങ്ങളുടെ സംഭാഷണം കേട്ട് ആന്റണി പെരുമ്പാവൂർ അന്നേരം മുറിയിലേക്ക് കടന്നു വന്നിരുന്നു. ഇതൊരു മികച്ച തീരുമാനമാണെന്ന് ഞങ്ങൾക്ക് തോന്നി. ഞാനത് പറയുകയും ചെയ്തു. പിന്നീട് കാര്യങ്ങളെല്ലാം വേ​ഗത്തിലായി.

Advertisement

ലാലുമോൻ തിരക്കഥക്കായി നിരവധി കഥാഘടകങ്ങൾ പങ്കുവെച്ചു. ഞാൻ അതിനനുസരിച്ച് അത് എഴുതി. വീണ്ടും വീണ്ടും എഴുതുകയും തിരുത്തലുകൾ നടത്തുകയും ചെയ്തു. 22 തവണ തിരക്കഥയിൽ മിനുക്കുപണികൾ നടത്തി. സിനിമയിൽ പെൺകുട്ടി തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. മോഹൻലാലിന്റെ കഥാപാത്രമായ ‘ബറോസ്’ രണ്ടാം സ്ഥാനത്തായിരുന്നു. മോഹൻലാൽ എന്ന നടനേക്കാൾ മോഹൻലാൽ എന്ന സംവിധായകനിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അത് എല്ലാവർക്കും സ്വീകാര്യവുമായിരുന്നു. എന്നാൽ മോഹൻലാലിന് രണ്ടാം സ്ഥാനമാണെന്ന് മുഴച്ചുനിൽക്കുന്നതിനാലും ലാലുമോന്റെ ആക്ഷൻ രംഗങ്ങളിലെ പ്രാവീണ്യവും പട്ടായയിൽ നിന്നും വന്ന അദ്ദേഹത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫർ ജെജെയുടെ (ജകൃത്) ഡിസൈനുകളും പരിഗണിച്ച് സ്റ്റോറി ബോർഡിലും പ്രീ-വിസ് വീഡിയോയിലും മാറ്റങ്ങൾ വരുത്തി.

ഫോട്ടോ കടപ്പാട്: Aniesh Upaasana

Advertisement

Copyright © 2017 onlookersmedia.

Press ESC to close