മോൺസ്റ്റർ ഒരു മാസ്സ് ചിത്രമല്ല; മോഹൻലാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി വൈശാഖ്

Advertisement

ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന പുലിമുരുകൻ നമ്മുക്ക് സമ്മാനിച്ച അതെ ടീം ആറ് വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നകായകനാക്കി ഉദയ കൃഷ്ണയുടെ രചനയിൽ വൈശാഖ് ഒരുക്കിയ ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ മോൺസ്റ്റർ ഒരു മാസ്സ് ചിത്രമല്ലെന്നും ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രമായിരിക്കുമിതെന്നും വൈശാഖ് പറയുന്നു. മോൺസ്റ്റർ ഒരു ത്രില്ലർ ചിത്രമാണെന്ന് വെളിപ്പെടുത്തിയ വൈശാഖ്, എന്നാൽ ഏത് തരത്തിലുള്ള ത്രില്ലറാണെന്ന് പുറത്ത് പറയുന്നില്ല എന്നും അറിയിച്ചു. വളരെ വ്യത്യസ്തമായൊരു തിരക്കഥയുള്ള പടമാണ് മോൺസ്റ്റർ എന്ന് വെളിപ്പെടുത്തിയ വൈശാഖ്, ആ തിരക്കഥയുടെ മികവ് തന്നെയാണ് ഇതിന്റെ ശ്കതി എന്നും കൂട്ടിച്ചേർത്തു.

ഉദയ് കൃഷ്ണ എന്ന രചയിതാവിന്റെ കരിയറിലെ മികച്ച ചിത്രവും, അല്ലെങ്കില്‍ ഏറ്റവും വ്യത്യസ്തമായ ചിത്രവുമായിരിക്കും ഇതെന്ന് പറഞ്ഞ വൈശാഖ്, മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ ഉൾപ്പെടുത്തിയ ചിത്രം കൂടിയാണ് മോൺസ്റ്ററെന്നും വിശദീകരിക്കുന്നു. ഇത്തരമൊരു ചിത്രം ചെയ്യാനുള്ള മനസ്സ് കാട്ടിയ മോഹൻലാൽ തന്ന ഊർജ്ജം വളരെ വലുതാണെന്നും ഒരിക്കലും ഒരു നായക കേന്ദ്രീകൃതമല്ലാത്ത ഈ ചിത്രം, പൂർണ്ണമായും ഇതിന്റെ തിരക്കഥ, മേക്കിങ് സ്റ്റൈൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും വൈശാഖ് പറയുന്നു. ദി ക്യൂ സ്‌റ്റുഡിയോക്കു നൽകിയ അഭിമുഖത്തിലാണ് വൈശാഖ് മനസ്സ് തുറന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് ദീപക് ദേവ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ്, ക്യാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ് എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close