യൂറോപ്പിലും കാനഡയിലും മലയാള സിനിമയുടെ റെക്കോർഡ് റിലീസ്; പുലിമുരുകൻ ടീമിന്റെ മോൺസ്റ്റർ നാളെ മുതൽ

Advertisement

യൂറോപ്പിൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ റിലീസെന്ന റെക്കോർഡ് നേട്ടവുമായി നാളെ മുതൽ എത്തുകയാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മോൺസ്റ്റർ. യു കെ, അയർലണ്ട് എന്നിവിടങ്ങളിലായി 121 ലൊക്കേഷനുകളിലാണ് ഈ ചിത്രം നാളെ റിലീസ് ചെയ്യുന്നത്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലത്തിന്റെ സിംഹമായിരുന്നു നേരത്തെ ഏറ്റവും വലിയ യൂറോപ് റിലീസ് നേടിയ മലയാള ചിത്രം. അമേരിക്കയിലും വമ്പൻ റിലീസാണ് മോൺസ്റ്റർ നേടിയിരിക്കുന്നത്. യു എസ് എ യിൽ 97 ലൊക്കേഷനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഏറ്റവും കൂടുതൽ അമേരിക്കൻ ലൊക്കേഷനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ്. മരക്കാർ എന്ന ചിത്രം തന്നെയാണ് 140 ലധികം ലൊക്കേഷനുകളിൽ റിലീസ് ചെയ്ത് അവിടെ ഒന്നാമത് നിൽക്കുന്നത്.

കാനഡ റിലീസിലും ഓൾ ടൈം റെക്കോർഡാണ് മോൺസ്റ്റർ നേടിയത്. കാനഡയിൽ മാത്രം 35 ലൊക്കേഷനിലാണ് മോൺസ്റ്റർ റിലീസ് ചെയ്യാൻ പോകുന്നത്. നോർത്ത് അമേരിക്കയിൽ ആകെ മൊത്തം 130 ഇൽ കൂടുതൽ ലൊക്കേഷനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം വമ്പൻ ഓപ്പണിങ് ആണ് ലക്ഷ്യമിടുന്നത്. ഗൾഫിൽ നിരോധനം വന്നത് കൊണ്ട് റീസെൻസറിങ്ങിനു സമർപ്പിച്ച ഈ ചിത്രം അവിടെ അടുത്തയാഴ്ചയാവും റിലീസ് ചെയ്യുക എന്നാണ് സൂചന. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും അടുത്തയാഴ്‌ചയാണ്‌ ഈ ചിത്രം വൈഡ് റിലീസ് ചെയ്യുക. പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റിനു ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ഈ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close