നാൽപതു വർഷമായി ഇവിടുണ്ട് ഇനിയും ഇവിടൊക്കെ തന്നെ കാണും എന്ന് മോഹൻലാൽ; സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിൻറെ കിടിലൻ പ്രസംഗം..!

Advertisement

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നടന വിസ്മയം മോഹൻലാൽ നടത്തിയ കിടിലൻ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നതു. ചടങ്ങിൽ വിശിഷ്ട അതിഥിയായി എത്തിയ മോഹൻലാൽ നടത്തിയ പ്രസംഗം, അക്ഷരാർഥത്തിൽ ജനങ്ങളെ ഇളക്കി മറിച്ചു എന്ന് തന്നെ പറയാം. മോഹൻലാൽ ഈ ചടങ്ങിൽ വരരുത് എന്നും, വന്നാൽ ചടങ്ങു ബഹിഷ്കരിക്കുമെന്നും , ചടങ്ങിന്റെ ശോഭ ഇല്ലാതാകും എന്നും പറഞ്ഞു അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയവർക്കെതിരെയുള്ള ഒരു മാസ്സ് റിപ്ലൈ ആയിരുന്നു മോഹൻലാൽ തന്റെ പ്രസംഗത്തിലൂടെ നൽകിയത്. മോഹൻലാലിനെ കാണാൻ ജനസാഗരമാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കിനേയും നിലക്കാത്ത കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

Advertisement

ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കുടുംബം പോലെ കഴിയുന്നവർ ആണ് സിനിമാ പ്രവർത്തകർ എന്നും അതുകൊണ്ടു തന്റെ സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുക എന്നത് തനിക്കു അഭിമാനവും തന്റെ കടമയും അതുപോലെ അവകാശവുമാണെന്നും മോഹൻലാൽ പറഞ്ഞു. യാദൃശ്ചികമായി ക്യാമറക്കു മുൻപിൽ എത്തിയ താൻ കഴിഞ്ഞ നാല്പതു വർഷമായി ജനങ്ങളുടെ ഇടയിൽ തന്നെയാണ് ജീവിക്കുന്നതെന്നും, അതുകൊണ്ടു അവരുടെ ഇടയിലേക്ക് കടന്നു വരാൻ തനിക്കു ആരുടേയും അനുവാദം ആവശ്യമില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്. എത്ര നാൾ നമ്മൾ അരങ്ങിൽ ഉണ്ടാകും എന്ന് ആർക്കും പറയാൻ പറ്റില്ല എന്നും അത് തീരുമാനിക്കുന്നത് കാലവും നമുക്കറിയാത്ത ഏതോ ഒരു അജ്ഞാത ശ്കതിയോ ആണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ആ തിരശീല വീഴുന്നത് വരെ താൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും എന്നും മോഹൻലാൽ പറഞ്ഞത് ഹര്ഷാരവങ്ങളോടെയാണ് കാണികൾ ഏറ്റെടുത്തത്. അതുവരെ ജനങ്ങളുടെ ഇടയിൽ തനിക്കു ഒരു സ്ഥാനം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു എന്നും വിളിക്കാതെ വന്നു കയറാനുള്ള അനുവാദവും കൂടി ഉണ്ടെന്നു വിശ്വസിക്കുന്നു എന്നും മോഹൻലാൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close