മരക്കാർ അറബിക്കടലിന്റെ സിംഹം മ്യൂസിക് റൈറ്റ്സ് മാത്രം ഒരു കോടി; വീണ്ടും ചരിത്രം രചിച്ചു മോഹൻലാൽ ചിത്രം..!

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മലയാള സിനിമയുടെ അഭിമാനമായ പ്രിയദർശൻ. തൊണ്ണൂറോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കി ആണ് നിർമ്മിച്ചിരിക്കുന്നത്.

അടുത്ത വർഷം മാർച്ച് പത്തൊൻപത്തിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഇപ്പോഴേ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ, ഇപ്പോൾ നേടിയിരിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത് എന്നാണ് അറിയുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു ചിത്രത്തിനും ഇത്ര വലിയ മ്യൂസിക് റൈറ്റ്സ് ലഭിച്ചിട്ടില്ല, റോണി റാഫേൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് പാട്ടുകൾ ആണുള്ളത് എന്നാണ് സൂചന.

Advertisement

മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാവും മരക്കാർ എത്തുക. ഇപ്പോഴേ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാരിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു. കേരളത്തിലെ ബിഗ് കപ്പാസിറ്റി സ്ക്രീനുകൾ എല്ലാം തന്നെ മരക്കാർ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന. അതിനൊപ്പം അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം അണിനിരക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close