ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒടിടി പ്രീമിയർ തുക നേടി മോഹൻലാലിന്റെ മരക്കാർ..!

Advertisement

രണ്ടു ദിവസം മുൻപാണ് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യാൻ പോവുകയാണ് എന്ന് നിർമ്മാതാവ് പ്രഖ്യാപിച്ചത്. കേരളത്തിലെ തീയേറ്റർ സംഘടനയായ ഫിയോകിന്റെ നിസ്സഹരണവും മോശമായ പെരുമാറ്റവും കാരണമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നും ഈ ചിത്രം തീയേറ്ററുകളിൽ എത്തരുത് എന്ന മനോഭാവത്തോടെയാണ് അവർ പ്രവർത്തിച്ചത് എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അത്കൊണ്ട് തന്നെ ആശിർവാദ് സിനിമാസ് നിർമ്മിച്ച പുതിയ നാലു മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടി റിലീസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എൺപതു കോടിയോളം രൂപ മുതൽ മുടക്കി നിർമ്മിച്ച മരക്കാർ അഞ്ചു ഭാഷകളിൽ ആയാണ് ഒരുക്കിയത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീൽ ആണ് ഈ ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഏകദേശം തൊണ്ണൂറു കോടിയോളം രൂപയ്ക്കാണ് ഈ ചിത്രം വിൽക്കാൻ പോകുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആമസോൺ പ്രൈം ആണ് ഈ ചിത്രം വാങ്ങാൻ പോകുന്നത് എന്നാണ് സൂചന. ഈ വരുന്ന ക്രിസ്മസിന് ആയിരിക്കും അവർ മരക്കാർ പ്രീമിയർ ചെയ്യുക. അതുപോലെ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ 12 ത് മാൻ, മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡി എന്നിവ ഡിസ്‌നി- ഹോട് സ്റ്റാർ വാങ്ങിയെന്നും സൂചനയുണ്ട്. മോഹൻലാൽ- ഷാജി കൈലാസ് ഒരുക്കിയ എലോൺ എന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കും. അതുപോലെ ഇനി ചിത്രീകരണം തുടങ്ങാൻ പോകുന്ന മോഹൻലാൽ- വൈശാഖ് ടീമിന്റെ ചിത്രവും, തീയേറ്റർ അസ്സോസ്സിയേഷൻ ഈ നിലപാട് തുടരുകയാണെങ്കിൽ ഒടിടിയിൽ തന്നെ പോകുമെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close