പോര് കഴിഞ്ഞ് പോകുമ്പോ അമ്മക്ക് കുത്തിപ്പിടിക്കാൻ മകന്റെ നട്ടെല്ല് ഊരി തരാം; വാലിബൻ പുത്തൻ ടീസർ കാണാം

Advertisement

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ നാളെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ആഗോള തലത്തിൽ ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് എത്തുന്നത്. മലയാളം ഒഴികെയുള്ള ഇതിന്റെ പതിപ്പുകൾ അടുത്തയാഴ്ചയാണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു റിലീസ് സ്പെഷ്യൽ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും, കഥാപാത്രങ്ങളുടെ പരിചയപ്പെടുത്തലുകളും നിറഞ്ഞ ഈ ടീസറിലെ മോഹൻലാലിന്റെ ഡയലോഗ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

“ഇരുമുള്ളിന്റെ തടി ഈ നാട്ടിൽ ഇല്ലെന്നു കേട്ടു…പോര് കഴിഞ്ഞ് പോകുമ്പോ അമ്മക്ക് കുത്തിപ്പിടിക്കാൻ മകന്റെ നട്ടെല്ല് ഊരി തരാം ..” എന്ന മോഹൻലാൽ ഡയലോഗ് ഇപ്പോൾ പ്രേക്ഷകർ ഏറ്റു പറയുകയാണ്. മോഹൻലാൽ ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും വേഷമിട്ടിരിക്കുന്നു. കാലവും ദേശവും ഇല്ലാത്ത രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ എന്നിവരും, എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫുമാണ്. കേരളത്തിലെ അഞ്ഞൂറിന് മുകളിൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ലോകമെമ്പാടും അറുപതിലധികം രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തുക.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close