നാല് ദിനം, 25 കോടിയിലേക്ക് വാലിബൻ; ആഗോള പ്രശംസ നേടി മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ക്ലാസ്സിക്

Advertisement

മലയാളത്തിന്റെ മോഹൻലാൽ എന്ന വിശേഷണത്തോടെ, ഇന്ത്യൻ സിനിമയിലെ മഹാമേരുവായ മോഹൻലാൽ എന്ന മഹാനടനെ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബൻ ആഗോള പ്രശംസ നേടി മുന്നോട്ട് കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യ ദിനങ്ങളിലെ സമ്മിശ്ര പ്രതികരണങ്ങളെ മറികടന്നു കൊണ്ട് വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസയാണ് ഈ ചിത്രം ഇപ്പോൾ നേടുന്നത്. കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തുമുള്ള നിരൂപകർ പ്രശംസ കൊണ്ട് മൂടുന്ന ഈ ചിത്രം ഒരു ലോകോത്തര ക്ലാസിക് ആണെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വാലിബനായി അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ഈ ചിത്രം നേടുന്നത്. റിലീസ് ചെയ്ത് ആദ്യ നാല് ദിവസം പിന്നിടുമ്പോൾ ആഗോള ഗ്രോസ്സായി 25 കോടിയിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്.

കേരളത്തിൽ നിന്ന് 11 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം കേരളത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും കൂടി നേടിയത് 13 കോടിക്കും മുകളിലാണെന്ന് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ നാല് ദിവസത്തെ ട്രാക്ക്ഡ് ഗ്രോസ് മാത്രം 9 കോടിയോളമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ്സുകളിൽ ഒന്നാണ് മലൈക്കോട്ടൈ വാലിബൻ നേടിയെടുത്തിരിക്കുന്നത്. ഒരു മുത്തശ്ശി കഥ പോലെ വളരെ വ്യത്യസ്തമായ രീതിയിൽ മുന്നോട്ട് പോകുന്ന ഈ ചിത്രം അതിന്റെ ഗംഭീര ഛായാഗ്രഹണം, സംഗീതം, കലാസംവിധാനം, ശബ്ദമിശ്രണം എന്നിവയുടെ പേരിലും വലിയ അഭിനന്ദനം നേടുന്നുണ്ട്. അതുപോലെ തന്നെ ഹരീഷ് പേരാടി, ഡാനിഷ് എന്നിവർ യഥാക്രമം അയ്യനാർ, ചമതകൻ എന്നീ കഥാപാത്രങ്ങളായി കാഴ്ചവെച്ച പ്രകടനത്തിനും വമ്പൻ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു കൊണ്ടാണ് ഈ മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി മാജിക് അവസാനിക്കുന്നത്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close