ആ സൂപ്പർ ഹിറ്റ് ദിലീപ് ചിത്രം വീണ്ടും; ഒരുങ്ങുന്നത് തമിഴിൽ

Advertisement

മലയാള സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളും ക്ലാസ് ചിത്രങ്ങളും ഒരേപോലെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് നമ്മൾ വർഷങ്ങളായി കാണുന്ന കാഴ്ചയാണ്. ഇപ്പോഴിതാ അത്തരമൊരു മലയാള ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം റിങ് മാസ്റ്റർ എന്ന ദിലീപ് ചിത്രമാണ് ഇപ്പോൾ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2014 ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് റിങ് മാസ്റ്റർ. ദിലീപ്- കീർത്തി സുരേഷ് ടീമൊന്നിച്ച ഈ ചിത്രം അന്ന് സൂപ്പർ ഹിറ്റായി മാറിയിരുന്നു.

സേട്ടൈ, ബൂമറാംഗ്, ബിസ്കോത്ത്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (റീമേക്ക്) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആർ കണ്ണൻ ആണ് ഇപ്പോൾ ഈ ദിലീപ് ചിത്രവും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ മാള്‍വി മല്‍ഹോത്രയാണ് നായികാ വേഷം ചെയ്യുന്നത്. ഇതിൽ ദിലീപിന്റെ നായക കഥാപാത്രം തമിഴിൽ ചെയ്യുന്നത് ആരാണെന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഡി ഇമ്മന്‍ ആണ് ഈ തമിഴ് റീമേക്കിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Advertisement

ഹണി റോസ്, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ് എന്നിവരും വേഷമിട്ട റിങ് മാസ്റ്ററിൽ ഒരു ഡോഗ് ട്രെയിനർ ആയാണ് ദിലീപ് വേഷമിട്ടത്. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിച്ച ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയമാണ് അന്ന് കരസ്ഥമാക്കിയത്. കുട്ടികളും കുടുംബ പ്രേക്ഷകരും വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രം കൂടിയാണ് റിങ് മാസ്റ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close