റിലീസ് ചെയ്യാൻ ഇനിയും മൂന്ന് ദിനങ്ങൾ, ലിയോ കേരളാ റെക്കോർഡിന്റെ വേരറുത്ത് എമ്പുരാൻ

Advertisement

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മലയാളത്തിലെ ഏറ്റവും വലയ ചിത്രമായി, ഏറ്റവും വലിയ ആഗോള റിലീസായി എത്തുന്ന ചിത്രം മാർച്ച് 27 മുതൽ ആണ് പ്രദർശനം ആരംഭിക്കുക. എന്നാൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ മലയാള സിനിമയിലെ ഒട്ടു മിക്ക റെക്കോർഡുകളും ചിത്രം തകർക്കുകയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രീ സെയിൽസ് നേടുന്ന ചിത്രമെന്ന റെക്കോർഡ് ദളപതി വിജയ് നായകനായ ലിയോയിൽ നിന്ന് എമ്പുരാൻ സ്വന്തമാക്കി. 8 കോടി 80 ലക്ഷം ആയിരുന്നു ലിയോ കേരളത്തിൽ നിന്ന് നേടിയ പ്രീ സെയിൽസ് എങ്കിൽ, എമ്പുരാൻ റിലീസിന് ഇനിയും മൂന്ന് ദിനങ്ങൾ ബാക്കി നിൽക്കുമ്പോൾ തന്നെ 10 കോടിക്ക് മുകളിൽ പ്രീ സെയിൽസ് നേടിക്കഴിഞ്ഞു. കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ലിയോയുടെ റെക്കോർഡും എമ്പുരാൻ മറികടക്കും എന്ന് ഉറപ്പായി കഴിഞ്ഞു. 12 കോടിയാണ് ലിയോ കേരളത്തിൽ നിന്ന് നേടിയ ആദ്യ ദിനം ഗ്രോസ്. എമ്പുരാൻ പരമാവധി 15 കോടി വരെ ആദ്യ ദിനം നേടിയേക്കാം എന്നാണ് ട്രേഡ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

Advertisement

ആഗോള തലത്തിൽ നിന്നും ആദ്യ ദിന പ്രീസെയിൽസ് 40 കോടിയിലേക്കു കുതിക്കുന്ന ചിത്രത്തിന്റെ ആഗോള ആദ്യ വീക്കെൻഡ് പ്രീ സെയിൽസ് 60 കോടിയിലേക്ക് ആണ് നീങ്ങുന്നത്. ആദ്യ ദിനം മാത്രം ആഗോള ഗ്രോസ് ആയി ചിത്രം ഏറ്റവും കുറഞ്ഞത് 50 കോടി നേടുമെന്നും ഉറപ്പായിട്ടുണ്ട്. ഗൾഫ്, യുറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ മുതൽ ഇവിടെ കർണാടകയിലും തമിഴ്‌നാട്ടിലും വരെ പ്രീസെയിൽ കൊണ്ട് മാത്രം ചിത്രം മലയാളത്തിന്റെ ഓപ്പണിങ് ഡേ റെക്കോർഡ് തകർത്തു കഴിഞ്ഞു. ജർമനിയിൽ പുഷ്പ 2 നേടിയ ഫൈനൽ ഗ്രോസ് ആണ് എമ്പുരാൻ അഡ്വാൻസ് സെയിൽസ് കൊണ്ട് മാത്രം മറികടന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് എമ്പുരാൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close