പരാജയങ്ങളിൽ തളരരുത്‌ ; വിദ്യാർത്ഥികൾക്ക് പ്രചോദനമായി മോഹൻലാലിന്റെ വാക്കുകൾ

Advertisement

കഴിഞ്ഞ ദിവസം എറണാകുളം ചോയ്‌സ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.കഴിഞ്ഞ അധ്യയന വർഷം ഏറ്റവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാനും അവർക്കു പുരസ്‍കാരം സമർപ്പിക്കാനും മോഹൻലാൽ അതിഥി ആയി എത്തിയത്. അവിടെ വെച്ച് മോഹൻലാൽ നടത്തിയ പ്രസംഗം ആണ് അവിടെ കൂടിയ വിദ്യാർത്ഥികൾ അടക്കമുള്ള ഏവരുടെയും കയ്യടി നേടിയത്. വിദ്യാർത്ഥികൾക്കും പുതു തലമുറക്കും പ്രചോദനമാകുന്ന വാക്കുകൾ ആണ് മോഹൻലാൽ അവിടെ പറഞ്ഞത്. സ്വന്തം ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ മാതൃകയാക്കി പറഞ്ഞാണ് മോഹൻലാൽ വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചത്. വിജയത്തിന്റെ ലഹരിയിൽ മുങ്ങിപോവുകയും പരാജയത്തിൽ മനസ്സ് തളർന്നും പോകരുത് എന്നും മോഹൻലാൽ പറയുന്നു.

സംസാരിക്കുന്നതു ശ്രദ്ധിച്ചു ആയിരിക്കണം എന്നും സംസാരിക്കുമ്പോൾ തെറ്റുകൾ വരാൻ പാടില്ല എന്നും മോഹൻലാൽ പറഞ്ഞാണ് മോഹൻലാൽ തുടങ്ങിയത്. ഇന്നത്തെ തലമുറയ്ക്ക് പരാജയത്തെ നേരിടാൻ കഴിയുന്നില്ല എന്നും പരാജയത്തിന് മുന്നിൽ അവർ തളർന്നു പോകുന്നു എന്നും മോഹൻലാൽ സൂചിപ്പിച്ചു. വിജയങ്ങൾ പോലെ പരാജയങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മൾ അത് സ്വീകരിക്കണം എന്നും കൂടുതൽ ആത്മാർഥമായി വിജയത്തിനായി വാശിയോടെ പ്രവർത്തിക്കുകയാണ് വേണ്ടത് എന്നും മോഹൻലാൽ പറഞ്ഞു. ഒരുപാട് കഷ്ട്ടപെട്ട ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ വിഷമം തോന്നിയിട്ടുണ്ട് എങ്കിലും അതിൽ തളരാതെ മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും മോഹൻലാൽ തന്റെ സിനിമാ ജീവിതം മുൻനിർത്തി പറയുന്നു. പഠിക്കുന്ന കാലത്തു താനൊരു ശരാശരി വിദ്യാർത്ഥി മാത്രം ആയിരുന്നു എന്നും അതുപോലെ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേരുന്നു എന്നും മോഹൻലാൽ പറഞ്ഞു. ജീവിതത്തെ മനോഹരമാക്കുന്നതു നമ്മൾ പിന്തുടരുന്ന മൂല്യങ്ങൾ ആണെന്നും മോഹൻലാൽ വിദ്യാർത്ഥികളോട് പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close