തമിഴ് നാടിനും സഹായവുമായി മോഹൻലാൽ

Advertisement

കേരളത്തിന് എപ്പോഴും പല പ്രതിസന്ധിയിലും സഹായവുമായി ഓടിയെത്തുന്ന തമിഴ് സൂപ്പർ താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തെലുങ്കിൽ നിന്നും അല്ലു അർജുനെ പോലെയുള്ളവർ കേരളത്തിന് സഹായവുമായി എത്തുന്നത് നമ്മൾ കണ്ടു. പ്രളയ സമയത്തും കൊറോണ സമയത്തുമെല്ലാം ദളപതി വിജയ്, അല്ലു അർജുൻ, ലോറൻസ് എന്നിവർ കേരളത്തിന് സഹായവുമായി എത്തിയിരുന്നു. പ്രളയ സമയത്തു സൂര്യയും കമൽ ഹാസനും ഉൾപ്പെടെയുള്ളവർ കേരളത്തെ സഹായിച്ചു മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഈ കൊറോണ സമയത്തു കേരളത്തിൽ നിന്നൊരു നടൻ തമിഴ് നാടിനും കൂടി സഹായവുമായി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ആണ്. തന്റെ അച്ഛന്റെയും അമ്മയുടേയും പേരിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷൻ വഴി അദ്ദേഹം കഴിഞ്ഞ ദിവസം തമിഴ് നാടിനു കൈമാറിയത് പത്തു ലക്ഷം രൂപയ്ക്കു മുകളിൽ വില വരുന്ന പി പി ഇ കിറ്റുകളും എൻ 95 മാസ്‌ക്കുകളും. തമിഴ് നാട്ടിൽ വളരെ വലിയ രീതിയിലാണ് കൊറോണ രോഗം പടരുന്നത്.

നേരത്തെ കേരളത്തിനും ഒട്ടേറെ സഹായങ്ങൾ നൽകിയ വ്യക്തിയാണ് മോഹൻലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമാദ്യം പണം നൽകിയ മലയാള ചലച്ചിത്ര താരമാണ് മോഹൻലാൽ. അമ്പതു ലക്ഷം രൂപയാണ് അദ്ദേഹം നൽകിയത്. അതുപോലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന റോബോട്ടിനെയാണ് അദ്ദേഹം കൊറോണ ചികിത്സ സഹായത്തിനായി എത്തിച്ചത്. ഇത് കൂടാതെ മലയാള സിനിമയിലെ ദിവസ വേതനക്കാർക്കായി പത്തു ലക്ഷം രൂപ ഫെഫ്കയുടെ ഫണ്ടിലേക്ക് സംഭാവന നൽകിയ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ വഴി മാസ്‌ക്കുകൾ നിർമ്മിച്ച് നൽകുന്നതിനായി മറ്റൊരു പത്തു ലക്ഷവും കൂടി നൽകി. ഇത് കൂടാതെ ആരോഗ്യ മന്ത്രിയുമായി കൂടി ചേർന്നും അതുപോലെ ഡോക്ടർമാരുടെ കൂട്ടായ്മയായ നിർണ്ണയം മെഡിക്കോസ് വഴിയും ഒട്ടേറെ സഹായങ്ങളാണ് കേരളത്തിന്റെ ആരോഗ്യ രംഗത്ത് എത്തിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close