മോഹൻലാലിന്റെ ബറോസ് റിലീസ് അപ്‌ഡേറ്റ് എത്തി; വരുന്നത് ഒന്നിലധികം ഭാഷകളിൽ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് അദ്ദേഹം അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ തന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഈ വരുന്ന ഡിസംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന അവതാർ രണ്ടാം ഭാഗത്തിനൊപ്പം ബറോസ് ടീസർ അല്ലെങ്കിൽ ട്രൈലെർ പുറത്ത് വിടാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്ലാനിനെ കുറിച്ചുള്ള വാർത്തകളും എത്തിയിരിക്കുകയാണ്.

അടുത്ത വർഷം മാർച്ചിലാവും ബറോസ് പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒന്നലധികം ഭാഷകളിലാവും ഈ ചിത്രം എത്തുകയെന്നും വാർത്തകളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് സൂചന. നവോദയ ജിജോ പുന്നൂസ് രചിച്ച കഥയ്ക്ക് മോഹൻലാൽ, ടി കെ രാജീവ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനും എഡിറ്റ് ചെയ്യുന്നത് ബി അജിത് കുമാറുമാണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മോഹൻലാലിനൊപ്പം മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ഒട്ടേറെ വിദേശ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close