ആഗോള നിർമ്മാണ- വിതരണ ശ്രിംഖലയുമായി മോഹൻലാൽ; ബറോസ് 20 ഭാഷകളിൽ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ നേതൃവം നൽകുന്ന ആശീർവാദ് സിനിമാസ് ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങൾ ചെയ്യുന്ന നിർമ്മാണ- വിതരണ ബാനറാണ്. ഇപ്പോഴിതാ ആഗോള നിർമ്മാണ- വിതരണ രംഗത്തേക്കും എത്തുകയാണ് ആശീർവാദ് സിനിമാസ്. ആശീർവാദ് സിനിമാസിന്റെ ദുബായ് ഓഫീസ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ചൈനയിലും വൈകാതെ തന്നെ ആശീർവാദ് സിനിമാസ് വിതരണ രംഗത്തേക്ക് കടക്കാനുള്ള പ്ലാനിലാണെന്നും ചൈനീസ് സിനിമ നിർമ്മാണ- വിതരണ മേഖലയുമായി സഹകരിച്ചു കൊണ്ട് മലയാള ചിത്രങ്ങൾ അവിടെയുമെത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും മോഹൻലാൽ അറിയിച്ചു. ഇനി ഇന്ത്യയിൽ കൂടാതെ വിദേശത്തും മോഹൻലാൽ ചിത്രങ്ങൾ നേരിട്ട് വിതരണം ചെയ്യാൻ പോവുകയാണ് ആശീർവാദ് സിനിമാസ്. മറ്റു മലയാള ചിത്രങ്ങളുടെ വിതരണത്തിനും ആശീർവാദ് സിനിമാസ് സഹകരിക്കുമെന്നും അവർ വെളിപ്പെടുത്തി. ഗൾഫിലെ ഏറ്റവും വലിയ സിനിമാ വിതരണ ശ്രിംഖലയായ ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ആശീർവാദ് സിനിമാസ് പ്രവർത്തിക്കുക.

ഇനി വരാൻ പോകന്ന മോഹൻലാൽ ചിത്രങ്ങളെല്ലാം പാൻ ഇന്ത്യൻ ചിത്രമായി പുറത്തിറക്കാനുള്ള പ്ലാനിലാണ് ആശീർവാദ് സിനിമാസ്. അതേ സമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രം ഇരുപതോളം ഭാഷകളിലാണ് ഡബ്ബിങ് വഴിയും സബ് ടൈറ്റിൽ വഴിയും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നതെന്നും അവർ അറിയിച്ചു. ഇന്ത്യൻ ഭാഷകൾ കൂടാതെ ചൈനീസ്, പോർച്ചുഗീസ് ഭാഷകളിലും ബറോസ് എത്തിക്കാനാണ് ശ്രമമെന്നു മോഹൻലാൽ വിശദീകരിച്ചു. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ബറോസ് ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മോഹൻലാൽ തന്നെ നായക വേഷവും ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജിജോ നവോദയയാണ്. ബറോസ് കൂടാതെ എലോൺ, മോൺസ്റ്റർ, എമ്പുരാൻ, ദൃശ്യം 3 , ഋഷഭ, റാം, വിവേക് ചത്രം, അനൂപ് സത്യൻ ചിത്രം എന്നിവയൊക്കെ മോഹൻലാൽ നായകനായി എത്താനുള്ള ചിത്രങ്ങളാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close