ജന്മദിനമാഘോഷിച്ച് മലയാളത്തിന്റെ മഹാ നക്ഷത്രം; ആശംസകളുമായി ഇച്ചാക്കയുടെ സ്വന്തം മോഹൻലാൽ.

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ 72 ആം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ രാത്രി മുതൽ തന്നെ അദ്ദേഹത്തിന് ആശംസകളുമായി മലയാള സിനിമാ ലോകവും ആരാധകരും എത്തിച്ചേരുകയാണ്. മികച്ച കഥാപാത്രങ്ങളുമായി സിനിമാ പ്രേമികളെ ഇന്നും ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മഹാപ്രതിഭക്ക് ആരോഗ്യവും സന്തോഷവും സൗഖ്യവും വിജയങ്ങളും നേർന്നു കൊണ്ട് മലയാളികൾ മുന്നോട്ട് വരുമ്പോൾ, എന്നത്തേയും പോലെ ഏവരും കാത്തിരുന്നത് മലയാളത്തിന്റെ മറ്റൊരു മഹാനക്ഷത്രമായ മോഹൻലാലിന്റെ ആശംസകൾക്കാണ്. സഹോദര തുല്യമായ ബന്ധം പുലർത്തുന്ന ഇരുവരും പരസ്പരം വെച്ച് പുലർത്തുന്ന സ്നേഹം ഏതൊരാൾക്കും മാതൃകാപരമാണ്.

മമ്മൂട്ടിയെ സ്വന്തം സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്നത് പോലെ ഇച്ചാക്ക എന്ന പേരിൽ അഭിസംബോധന ചെയ്യാൻ അദ്ദേഹവും കുടുംബവും അനുവദിക്കുന്ന ഒരേ ഒരാളും ഇന്ന് മോഹൻലാൽ മാത്രമാണെന്നത് ഈ സൂപ്പർതാരങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു. പതിവ് പോലെ തന്റെ ഇച്ചാക്കക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് മോഹൻലാൽ മുന്നോട്ടു വന്നതോടെ ഇരുവരുടെയും ആരാധകരും മലയാള സിനിമാ പ്രേമികളും ആവേശത്തിലാണ്. മമ്മൂട്ടിയുടെ ഈ ജന്മദിനവും ഉത്സവം പോലെ ആഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. അത്‌പോലെ ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ വമ്പൻ അപ്‌ഡേറ്റുകളും ഇന്ന് പുറത്തു വിടുമെന്നാണ് സൂചന. കണ്ണൂർ സ്‌ക്വാഡ്, കാതൽ, ബസൂക്ക, ഭ്രമയുഗം എന്നിവയാണ് അദ്ദേഹം അഭിനയിച്ച് ഇനി വരാനുള്ള പ്രധാന ചിത്രങ്ങൾ

Advertisement
Advertisement

Press ESC to close