![](https://i0.wp.com/onlookersmedia.com/wp-content/uploads/2019/05/Mohanlal-And-Thala-Ajith-Stills-Images-1.jpg?fit=1024%2C592&ssl=1)
തമിഴകത്തിന്റെ തല അജിത് കുമാർ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഇന്നലെ മുതൽ തന്നെ ലോകമെമ്പാടും ഉള്ള അജിത് ആരാധകർ അതിന്റെ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും ഇന്ന് ട്രെൻഡ് ചെയ്യുന്നത് അജിത്തിന്റെ ജന്മദിനം ആണെന്ന് പറയാം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാൽ അജിത്തിന് നൽകിയ ജന്മദിന ആശംസയാണ്. അജിത് കുമാറിന് ജന്മദിന ആശംസകൾ മോഹൻലാൽ നേർന്നത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്. മോഹൻലാൽ ആരാധകരും അജിത് ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയാണ് ഈ പോസ്റ്റ്.
മോഹൻലാലിന് നന്ദി പറയുന്ന അജിത് ആരാധകർ, ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം കാണാൻ ആഗ്രഹമുണ്ടെന്നും പറയുന്നു. മോഹൻലാലിന് പുറമെ ദുൽഖർ സൽമാനും അജിത്തിന് ജന്മദിന ആശംസകൾ നേർന്നിരുന്നു. തമിഴകത്തെ ഒട്ടു മിക്ക നടീനടമാരും മറ്റു സിനിമാ പ്രവർത്തകരും അജിത്തിന് ജന്മദിന ആശംസകൾ നേരുന്ന തിരക്കിൽ ആണ്. ഈ വർഷം റിലീസ് ചെയ്ത അജിത്തിന്റെ വിശ്വാസം എന്ന ചിത്രം തമിഴ് നാട്ടിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു.ബോളിവുഡ് ചിത്രമായ പിങ്കിന്റെ തമിഴ് റീമേക് ആയ നേർക്കൊണ്ട പാർവൈ ആണ് അജിത്തിന്റെ അടുത്ത റിലീസ്. എച് വിനോദ് ആണ് ഈ ചിത്രം ഒരുക്കുന്നത്.