വീണ്ടും റെക്കോർഡ് തകർത്തു മോഹൻലാൽ; മലയാളത്തിലെ ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടി ബിഗ് ബ്രദർ

Advertisement

മലയാള സിനിമയിലെ ബോക്സ് ഓഫിസ് റെക്കോർഡുകൾ തൊണ്ണൂറു ശതമാനവും മോഹൻലാൽ എന്ന താരത്തിന്റെ കയ്യിൽ ഭദ്രമാണ്. മലയാളത്തിലെ ആകെയുള്ള രണ്ടു നൂറു കോടി ക്ലബ് ചിത്രങ്ങളും ഈ താരത്തിന്റെ പേരിലാണ്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ ഓവർസീസ് കളക്ഷൻ നേടിയ ചിത്രങ്ങൾ, റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ നേടിയ ചിത്രങ്ങൾ, സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ് തുടങ്ങി മലയാള സിനിമ ചരിത്രത്തിലെ ഒട്ടുമിക്ക റെക്കോർഡുകളും മോഹൻലാൽ സിനിമകളുടെ പേരിൽ ആണ്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു കൊണ്ട് എത്തുകയാണ് മോഹൻലാലിന്റെ അടുത്ത റിലീസ് ആയ ബിഗ് ബ്രദർ.

സിദ്ദിഖ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആണ് പാക്ക് അപ് ആയതു. ജനുവരിയിൽ വേൾഡ് വൈഡ് റിലീസ് ആയി എത്തുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നോൺ- ജിസിസി ഓവർസീസ് റൈറ്റ്സ് ആണ് നേടിയെടുത്തത്. ഈ ചിത്രത്തിന്റെ നോൺ- ജിസിസി വിതരണാവകാശം നേടിയെടുത്ത ട്രൈ കളർ എന്റർടൈൻമെന്റ് തന്നെ ഈ വിവരം പുറത്തു വിടുകയായിരുന്നു. സൈബർ സിസ്റ്റംസ്, വിംഗിൾസ്, ട്രൈ കളർ എന്റെർറ്റൈന്മെന്റ്സ് എന്നീ മൂന്നു വിതരണക്കാർ ചേർന്നാണ് ഈ ചിത്രം നോൺ- ജിസിസി മാർക്കറ്റിൽ റിലീസ് ചെയ്യുന്നത്.

Advertisement

മോഹൻലാൽ തന്നെ നായകനായ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാണ് ഇപ്പോഴത്തെ ജിസിസി റെക്കോർഡ് ഉള്ളത്. 8 കോടി രൂപയ്ക്കു മിനിമം ഗ്യാരണ്ടീ വ്യവസ്ഥയിൽ ആണ് ഫാർസ് ഫിലിംസ് മരക്കാരിന്റെ ഗൾഫ് വിതരണാവകാശം നേടിയത്. ഗൾഫിലെ പോലെ മറ്റു ഏരിയകളിൽ ഉള്ള വിതരണാവകാശത്തിന്റെ റെക്കോർഡും മരക്കാർ തകർക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close