ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസ്; വിദേശത്തു ചരിത്രം സൃഷ്ടിക്കാൻ ആറാട്ട്..!

Advertisement

ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും വലിയ ഓവർസീസ് റിലീസ് എന്ന റെക്കോർഡ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്. 630 ഇൽ അധികം ലൊക്കേഷനുകളിൽ 47 രാജ്യങ്ങളിൽ ആണ് മരക്കാർ എന്ന ചിത്രം അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തത്. ഇപ്പോഴിതാ ആ റെക്കോർഡ് തകർത്തു ഒന്നാമത് എത്താൻ ഒരുങ്ങുകയാണ് മറ്റൊരു മോഹൻലാൽ ചിത്രമായ ആറാട്ട്. ഗൾഫ് ഒഴികെയുള്ള ഈ ചിത്രത്തിന്റെ ഓവർസീസ് മാർക്കറ്റ് റിലീസ് എടുത്തിരിക്കുന്നത് വിംഗിൽ എന്റെർറ്റൈന്മെന്റ്സ് ആണ്. അവർ ലക്ഷ്യമിടുന്നത് ഒരു മലയാള സിനിമയ്ക്കു വിദേശത്തു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആറാട്ടിന് നല്കാൻ ആണ്. അതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിൽ മാത്രം മുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്ന് അവർ അറിയിച്ചു. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മലയാള സിനിമയുടെ നോർത്ത് അമേരിക്ക മാർക്കറ്റ്.

Advertisement

അവിടുത്തെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസ് 180 ഓളം ലൊക്കേഷനുകളിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. 150 ലൊക്കേഷനുകൾ അമേരിക്കയിലും 30 ലൊക്കേഷനുകൾ ക്യാനഡയിലുമായിട്ടാണ് മരക്കാർ റിലീസ് ചെയ്തത്. ഏകദേശം അതിന്റെ ഇരട്ടിയോളം സ്‌ക്രീനുകളിൽ ആണ് ആറാട്ടു എത്താൻ പോകുന്നത്. അവിടെ മാത്രമല്ല, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ റിലീസ് ആണ് ആറാട്ടിനെ കാത്തിരിക്കുന്നത്. ഗൾഫിലെ റെക്കോർഡ് 159 ലൊക്കേഷനിൽ റിലീസ് ചെയ്ത മരക്കാർ ആണ്. അതിനെ മറികടക്കാൻ ആറാട്ടിന് ആവുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു കാര്യം. വേൾഡ് വൈഡ് ഫിലിംസ് ആണ് ആറാട്ടു ഗൾഫിൽ എത്തിക്കുന്നത്. കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിൽ ആവും ആറാട്ട് എത്തുക. ഇവിടെയും റെക്കോർഡ് അറുനൂറിനു മുകളിൽ സ്‌ക്രീനുകളിൽ എത്തിയ മരക്കാർ ആണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് റിലീസ് ചെയ്യുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close