കോവിഡ് 19 പ്രതിരോധം; മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 50 ലക്ഷം രൂപ നൽകി മോഹൻലാൽ..

Advertisement

കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ് ഇപ്പോൾ ലോകം. അതുപോലെ തന്നെ നമ്മുടെ കേരളവും കോറോണയെ പൊരുതി തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലും സിനിമാ രംഗമുൾപ്പെടെ ഒട്ടുമിക്ക രംഗങ്ങളും രാജ്യത്തു നിശ്ചലവുമാണ്. എന്നാൽ പ്രശസ്ത സിനിമ താരങ്ങൾ വീട്ടിൽ ലോക്ക് ഡൗണായി ഇരിക്കുമ്പോഴും കൊറോണ പ്രതിരോധത്തിനായി തങ്ങളാലാവുന്നതെല്ലാം ചെയ്യുകയാണ്. അതിൽ പ്രമുഖനാണ് മലയാളം സൂപ്പർ താരമായ മോഹൻലാൽ. കോവിഡ് 19 പ്രതിരോധ പ്രതിരോധ പ്രവർത്തനങ്ങൾ കേരളാ- കേന്ദ്ര സർക്കാർ തുടങ്ങിയപ്പോൾ മുതൽ ബോധവൽക്കരണ പ്രവർത്തനങ്ങളും സഹായങ്ങളുമായി മോഹൻലാൽ ഒപ്പമുണ്ട്. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധത്തിനായുള്ള കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതു ലക്ഷം രൂപയാണ് മോഹൻലാൽ സംഭാവന നൽകിയിരിക്കുന്നത്. ഇന്ന് നടന്ന പത്ര സമ്മേളത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്നെയാണ് ഈ കാര്യം പുറത്തു വിട്ടത്.

Advertisement

കേരളാ സർക്കാരിന് വേണ്ടി കോവിഡ് ബോധവൽക്കരണ വീഡിയോകൾ ഷൂട്ട് ചെയ്തു പുറത്തു വിട്ടതിനൊപ്പം , നിർണ്ണയം മെഡികോസ് എന്ന, തന്റെ ആരാധകരായ ഡോക്ടർമാരുടെ കൂട്ടായ്മ വഴി, ആവശ്യമുള്ളവർക്ക് വൈദ്യ സഹായവും മോഹൻലാൽ എത്തിക്കുന്നുമുണ്ട്. മലയാള സിനിമയിലെ ദിവസ വേതന തൊഴിലാളികൾക്ക് വേണ്ടി മുന്നോട്ടു വന്നതിനൊപ്പം, ഫെഫ്കയുമായി ചേർന്ന് അവർക്കു വേണ്ടിയുള്ള ഫണ്ട് രൂപീകരിക്കുന്നതിൽ മോഹൻലാൽ ആദ്യ ഗഡുവായി പത്തു ലക്ഷം രൂപയാണ് നൽകിയത്. അതിനൊപ്പം താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയിലെ സഹായം അർഹിക്കുന്ന അംഗങ്ങൾക്ക് വേണ്ട സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close