ബറോസ് മോഹൻലാലിന്റെ ആദ്യ ചിത്രമല്ല; മനസ്സ് തുറന്ന് പ്രശസ്ത സംവിധായകൻ

Advertisement

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. ഒരു ത്രീഡി ഫാന്റസി ചിത്രമായി അദ്ദേഹം ഒരുക്കിയ ബറോസ് കുട്ടികൾക്കുള്ള ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. നാനൂറ് വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഒരു ഭൂതവും ഒരു പെൺകുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ജിജോയുടെ കഥയെ അടിസ്ഥാനമാക്കി മോഹൻലാൽ, ടി കെ രാജീവ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ബറോസ് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. ഇതിൽ മോഹൻലാലിനൊപ്പം പ്രവർത്തിച്ച ടി കെ രാജീവ് കുമാർ പറയുന്നത്, സാങ്കേതികപരമായി മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ് എന്ന് പറയാമെങ്കിലും, ഇതൊരിക്കലും അദ്ദേഹത്തിന്റെ ആദ്യ ചിത്രമല്ല എന്നാണ്.

ഒരു മികച്ച സംവിധായകൻ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടെന്നും, നാല്പതോളം വർഷങ്ങളിലായി പല തലമുറകളിൽ പെട്ട സംവിധായകരുടേയും സാങ്കേതിക പ്രവർത്തകരുടേയും ഒപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുള്ള ആളാണ് മോഹൻലാൽ എന്നും ടി കെ രാജീവ് കുമാർ പറയുന്നു. അതിന്റെ ഗുണം അദ്ദേഹമൊരുക്കിയ ബറോസിന് ഉണ്ടായിട്ടുണ്ടെന്നും, ബറോസ് വളരെ മികച്ച രീതിയിലാണ് മോഹൻലാൽ ഒരുക്കിയിരിക്കുന്നതെന്നും ടി കെ രാജീവ് കുമാർ പറയുന്നു. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ബറോസിന് സംഗീതമൊരുക്കുന്നത് ലിഡിയൻ നാദസ്വരമാണ്. ബി അജിത്കുമാർ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. മോഹൻലാൽ കൂടാതെ ഗുരു സോമസുന്ദരം, മായാ, തുഹിർ മേനോൻ എന്നിവരും ഒട്ടേറെ വിദേശ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close