മോഹൻലാൽ നൂറ് ശതമാനം വില്ലനായി ഒരു ചിത്രം; നായകന്റെ കാര്യം കഷ്ടത്തിലാവും; മനസ്സ് തുറന്ന് പൃഥ്വിരാജ്

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒട്ടേറെ വമ്പൻ ചിത്രങ്ങളുമായി തിരക്കിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഒടിടി ചിത്രമായ എലോൺ, വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ, മോഹൻലാൽ തന്നെ സംവിധാനം ബറോസ് എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മോഹൻലാൽ ചിത്രങ്ങൾ. ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാൻ, പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രമായ ഋഷഭ, ജീത്തു ജോസഫിന്റെ ദൃശ്യം 3, വിവേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, അനൂപ് സത്യൻ ചിത്രം എന്നിവയാണ് മോഹൻലാലിന്റെ ലൈനപ്പിലുള്ള മറ്റു ചിത്രങ്ങൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രവും മോഹൻലാൽ ചെയ്യുമെന്ന് വാർത്തകളുണ്ട്. വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങൾ ഒരാളായി മാറിയ നടനാണ് മോഹൻലാൽ. ആ മോഹൻലാൽ ഇനി നൂറ് ശതമാനവും വില്ലനായി ഒരു ചിത്രം ഉണ്ടാകുമോ എന്ന ചോദ്യം ഒരു പ്രേക്ഷക ചോദിച്ചത് നടനും മോഹൻലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോടാണ്.

അതിനു മറുപടിയായി പൃഥ്വിരാജ് പറയുന്നത്, അത്തരമൊരു കഥാപാത്രമായി ചെന്നാൽ നൂറു ശതമാനവും ലാലേട്ടൻ അത് ചെയ്യുമെന്നാണ്. അത്തരം ഈഗോകളൊന്നുമില്ലാത്ത ആളാണ് മോഹൻലാൽ എന്നും, കഥാപാത്രം നല്ലതാവണമെന്നു മാത്രമേയുള്ളുവെന്നും പൃഥ്വിരാജ് പറയുന്നു. അങ്ങനെ ഒരു കഥാപാത്രം കൊണ്ട് ചെന്നാൽ, “എന്താ മോനെ നമ്മുക്കത് ചെയ്യാല്ലോ” എന്നായിരിക്കും ലാലേട്ടൻ മറുപടി പറയുകയെന്നാണ് പൃഥ്വിരാജ് പറയുന്നത്. മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വിരാജ് തന്റെ ആദ്യ രണ്ടു ചിത്രവും ചെയ്തത്. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ഒരുക്കിയരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, മോഹൻലാൽ തന്നെ നായകനായ ബ്രോ ഡാഡി എന്ന കോമഡി ചിത്രവുമൊരുക്കിയിട്ടുണ്ട്. ആ ചിത്രത്തിൽ തന്റെ അച്ഛനായാണ് അഭിനയിക്കേണ്ടതെന്നു പറഞ്ഞപ്പോഴും സന്തോഷത്തോടെ മുന്നോട്ട് വന്നയാളാണ് മോഹൻലാൽ എന്നും പൃഥ്വിരാജ് പറയുന്നു. പക്ഷെ മോഹൻലാലിനെ പോലെ ഒരു മഹാനടൻ ശ്കതനായ ഒരു വില്ലനായി എത്തിയാൽ, ആ ചിത്രത്തിലെ നായകന്റെ കാര്യമാണ് കഷ്ടത്തിലാവാൻ പോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close