പൊന്മുട്ടയിടുന്ന താറാവിൽ ആദ്യം നായകനായി തീരുമാനിച്ചത് ഈ സൂപ്പർ താരത്തെ..

Advertisement

1988 ഇൽ രഘുനാഥ് പലേരി തിരക്കഥയെഴുതി ശ്രീനിവാസനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്. ശ്രീനിവാസൻ ഭാസ്കരൻ എന്ന് പേരുള്ള തട്ടാനായി എത്തിയ ഈ ചിത്രം ഇന്നും മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട ചിത്രമാണ്. ഉർവശി നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ജയറാമും ഒരു വേഷം ചെയ്തിട്ടുണ്ട്. സ്നേഹലത എന്ന കഥാപാത്രമായി ഉർവശി എത്തിയപ്പോൾ പവിത്രൻ എന്ന ഗൾഫുകാരൻ ആയാണ് ജയറാം എത്തിയത്. എന്നാൽ ഈ ചിത്രത്തിൽ താൻ നായകനായി എത്തിയതിനു പിന്നിലെ രസകരമായ ഒരു കഥ വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. കൈരളി ടിവിയിലെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ആണ് ശ്രീനിവാസൻ ഈ കഥ പറയുന്നത്. ഇതിന്റെ തിരക്കഥ രചിച്ച രഘുനാഥ് പാലേരി സംവിധാനം ചെയ്യാൻ ആലോചിച്ച ചിത്രമാണ് ഇതെന്നും, മോഹൻലാലിനെയാണ് അദ്ദേഹം ഈ ചിത്രത്തിലെ നായകനായി തീരുമാനിച്ചത് എന്നും ശ്രീനിവാസൻ പറയുന്നു. ജയറാം ചെയ്ത വേഷമായിരുന്നു ശ്രീനിവാസന് ആദ്യം ഈ ചിത്രത്തിൽ കരുതി വെച്ചത്. എന്നാൽ അന്ന് ഈ ചിത്രം നടന്നില്ല.

പിന്നീട് സത്യൻ അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും തീരുമാനിച്ചത്. പക്ഷെ ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇന്നസെന്റ് ആണ് ശ്രീനിവാസൻ നായകനാവുന്നതാവും നല്ലതു എന്ന് അവരോടു പറഞ്ഞത്. കാരണം, മോഹൻലാൽ അപ്പോഴേക്കും മലയാളത്തിലെ ഏറ്റവും വലിയ താരവും അതുപോലെ വലിയ ചിത്രങ്ങൾ ചെയ്യുന്ന നടനെന്ന പേരുമെടുത്തിരുന്നു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ മോഹൻലാൽ നായക വേഷത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കുമെന്നും, അത് ചിലപ്പോൾ ചിത്രത്തിന് ദോഷമായി വരാൻ സാധ്യതയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അത് സത്യൻ അന്തിക്കാടിനും രഘുനാഥ് പാലേരിക്കും ബോധ്യമായതോടെയാണ് നായകനായി ശ്രീനിവാസൻ എത്തിയത്. നേരത്തെ ശ്രീനിവാസൻ ചെയ്യാനിരുന്ന വേഷം ജയറാമിലേക്കുമെത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close