പ്രമേയത്തിന്റെ പുതുമ കൊണ്ട് കയ്യടി നേടി മോൺസ്റ്റർ; മോഹൻലാൽ- വൈശാഖ് ചിത്രത്തിന് മികച്ച തുടക്കം

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. ഉദയ കൃഷ്ണ രചിച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിയും ഇന്റെർവലോടെ ചൂട് പിടിക്കുന്ന കഥാഗതിയുമാണ് ഈ ചിത്രത്തിനുള്ളത്. ട്വിസ്റ്റുകളും സർപ്രൈസ് എലമെന്റുകളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ജീവൻ. ഏറെ പ്രത്യേകതകളുള്ള, അധികം സിനിമകളിൽ പറയാൻ ശ്രമിക്കാത്ത ഒരു പ്രമേയവും ഇതിന്റെ രണ്ടാം പകുതിയിൽ ചർച്ച ചെയ്യുന്നുണ്ട്. അത് തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ കയ്യടി നൽകുന്ന ഒരു കാരണവും. വ്യത്യസ്തമായ ഒരു പ്രമേയവും കൂടി പറയാനുള്ള ധൈര്യം വൈശാഖ്- ഉദയകൃഷ്ണ ടീം കാണിച്ചു എന്നതാണ് പ്രേക്ഷക പ്രതികരണം.

മോഹൻലാലിന്റെ എനെർജെറ്റിക്ക് ആയുള്ള പ്രകടനവും ഫൈറ്റ് സീനുകളും വലിയ കയ്യടി നേടുന്നുണ്ട്. ക്ലൈമാക്സ് ഫൈറ്റിനു ഗംഭീരമായ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും സ്ഥിരം ശൈലിയിൽ നിന്ന് മാറി വൈശാഖും ഉദയ കൃഷ്ണയും ചേർന്നൊരുക്കിയ ഈ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. വളരെ ചെറിയ ബഡ്ജറ്റിൽ ചെറിയ കാൻവാസിൽ ഒരുക്കിയ മോൺസ്റ്റർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close