
ട്വിറ്ററിൽ കഴിഞ്ഞ ദിവസം സ്വന്തമാക്കിയ അപൂർവ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് മോഹൻലാൽ. ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള മലയാള നടൻ എന്ന ബഹുമതിക്കൊപ്പം 5 മില്യൺ ഫോളോവേഴ്സ് ഉള്ള ഏക മലയാള നടൻ എന്ന റെക്കോർഡും അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 1.5 മില്യൺ ഫോളോവേഴ്സ് ഉള്ള ദുൽഖർ സൽമാൻ ആണ് മോഹൻലാലിന് തൊട്ടു പിന്നിൽ ആയി മലയാളത്തിൽ നിന്നും ഉള്ളത്.
പൊതുവെ മലയാള സിനിമ താരങ്ങൾ അന്യ ഭാഷാ സിനിമ താരങ്ങളെ അപേക്ഷിച്ച് ട്വിറ്ററിൽ ഉപയോഗിക്കുന്നത് വളരെ കുറവാണ്. എന്നാൽ മോഹൻലാൽ അതിൽ നിന്നും വ്യത്യസ്തൻ ആണ്. മോഹൻലാൽ തന്റെ ചിത്രങ്ങളുടെ വിശേഷങ്ങളും വാർത്തകളും കൂടുതലായി ട്വിറ്ററിൽ പങ്കു വെക്കാൻ ശ്രമിക്കാറുണ്ട്. പുലിമുരുകൻ, ജനതാ ഗാരേജ് തുടങ്ങിയവയുടെ വിജയം മറ്റു ഭാഷകളിലും ആഘോഷിക്കപ്പെട്ടപ്പോൾ ട്വിറ്റര്‍ ആരാധരുടെ എണ്ണവും ക്രമാധീതമായി വർധിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വന്തമാക്കിയ പുതിയ റെക്കോർഡ് നേട്ടം കേക്ക് മുറിച്ചാണ് മോഹൻലാലും സഹപ്രവർത്തകരും ആഘോഷം ആക്കിയത്. മോഹൻലാലിന്റെ പുതിയ ചിത്രമായ ഓടിയന്റെ സെറ്റിൽ വച്ചാണ് ആഘോഷം നടന്നത്. ആഘോഷത്തിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയുണ്ടായി.