മൂന്ന് വമ്പൻ ത്രീഡി ചിത്രങ്ങളുമായി മലയാള സിനിമ; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ലെവലിൽ

Advertisement

മലയാള സിനിമ ഓരോ വർഷം കഴിയുംതോറും സാങ്കേതികമായും കലാപരമായും വളരുകയാണ്. മാത്രമല്ല മലയാള സിനിമയുടെ മാർക്കറ്റും കഴിഞ്ഞ കുറെ വർഷങ്ങളായി മുകളിലേക്ക് കുതിക്കുകയാണ്. ദൃശ്യവും പ്രേമവും പുലിമുരുകനും ലൂസിഫറും ഭീഷ്മ പർവ്വവും ഉണ്ടാക്കിയ ഗ്ലോബൽ മാർക്കറ്റ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മലയാള സിനിമ ലോകം. അത്കൊണ്ട് തന്നെ ഒട്ടേറെ പാൻ ഇന്ത്യൻ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് വരുന്നത്. അതിൽ തന്നെ മൂന്ന് വമ്പൻ പാൻ ഇന്ത്യൻ ചിത്രങ്ങൾ ഒരുങ്ങുന്നത് ത്രീഡിയിലാണെന്നതാണ് അതിന്റെ സവിശേഷത. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആ ചിത്രം ഒരുക്കിയ ജിജോയുടെ രചനയിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന ബറോസാണ് അടുത്ത വർഷം ആദ്യം എത്താൻ പോകുന്ന ത്രീഡി ചിത്രം. മെഗാബഡ്ജറ്റില് ഒരുക്കിയ ഈ ചിത്രം കുട്ടികൾക്കുള്ള ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്.

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണമാണ് മറ്റൊരു ത്രീഡി ചിത്രം. ടോവിനോ തോമസ് മൂന്ന് വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സുജിത്ത് നമ്പ്യാരാണ്. ജയസൂര്യ നായകനായി എത്തുന്ന കത്തനാർ ആണ് മറ്റൊരു ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് റോജിൻ തോമസാണ്. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാർ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുക. നാനൂറ് വർഷം പ്രായമുള്ള ഒരു ഭൂതമായി മോഹൻലാൽ അഭിനയിക്കുന്ന ബറോസ് ഇന്ത്യൻ ഭാഷകളിൽ കൂടാതെ വിദേശ ഭാഷകളിലും റിലീസ് ചെയ്യും. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത മാർച്ചിൽ റിലീസ് ചെയ്യാനാണ് പ്ലാൻ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close