അട്ടപ്പാടിയിലെ ഇരുപതു ആദിവാസി വിദ്യാർത്ഥികളുടെ 15 വർഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തു മോഹൻലാൽ..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നടത്തുന്ന ചാരിറ്റി ഓർഗനൈസേഷൻ ആണ് വിശ്വശാന്തി ഫൗണ്ടേഷൻ. അദ്ദേഹത്തിന്റെ അച്ഛനായ വിശ്വനാഥൻ, അമ്മയായ ശാന്ത കുമാരി എന്നിവരുടെ പേരിൽ ആരംഭിച്ച ഈ ഫൗണ്ടേഷനിലൂടെ കേരളത്തിന്റെ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ആണ് മോഹൻലാൽ നടപ്പിലാക്കുന്നത്. വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചു കൊണ്ട് അദ്ദേഹം ഇതിനോടകം ഒരുപാട് സേവനങ്ങൾ വിശ്വശാന്തി ഫൗണ്ടേഷനിലൂടെ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു കേരളത്തിലെ ആരോഗ്യ മേഖലക്കും അതുപോലെ കേരളാ പോലീസിനും ഇതിലൂടെ അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. ഇപ്പോഴിതാ വിദ്യാഭ്യാസ രംഗത്തും വലിയൊരു ചുമതല ഏറ്റെടുത്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മോഹൻലാൽ.

വിന്റേജ് എന്ന് പേരിട്ടിരിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് മോഹൻലാൽ ആരംഭിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സിൽ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികൾകളുടെ, ഇനിയുള്ള പതിനഞ്ചു വർഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹൻലാൽ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തിൽ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാൻ ഇ വൈ ഗ്ലോബൽ ഡെലിവറി സർവീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം തന്നെ അവരുടെ ഭാവി സുരക്ഷിതമാകാനുള്ള എല്ലാ സഹായങ്ങളും, മാർഗദർശനവും ഇത് വഴി അവർക്കു നൽകുമെന്നും മോഹൻലാൽ അറിയിച്ചു. ഇത് കൂടാതെ കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികളാണ് മോഹൻലാൽ തന്റെ സംഘടനയിലൂടെ പ്ലാൻ ചെയ്യുന്നത്. കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹൻലാൽ സഹായം എത്തിച്ചിരുന്നു. നേരത്തെ മുതൽ തന്നെ കേരളാ സർക്കാരിനോടും വളരെ ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് മോഹൻലാൽ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close