ടോണി കുരിശിങ്കൽ ആയി മോഹൻലാൽ വീണ്ടുമെത്തുന്നു..!

Advertisement

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ള ഒരു രസികൻ കഥാപാത്രം ആണ് മോഹൻലാൽ അവതരിപ്പിച്ച ടോണി കുരിശിങ്കൽ. ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ സഹ താരങ്ങളെ നിക്ഷ്പ്രഭരാക്കി കൊണ്ട് ടോണി കുരിശിങ്കൽ എന്ന മദ്യപാനിയായ രസികൻ യുവാവിനെ മോഹൻലാൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ആ ചിത്രത്തെയും കഥാപാത്രത്തെയും ഹൃദയം കൊണ്ട് സ്വീകരിച്ചു. ആ കഥാപാത്രം പറയുന്ന ഓരോ ഡയലോഗുകളും ഇന്നും മലയാളികൾക്ക് കാണാപാഠം ആണ്. ഇപ്പോൾ വരുന്ന വിവരം അനുസരിച്ചു മലയാളികളുടെ ടോണി കുട്ടൻ അഥവാ ടോണി കുരിശിങ്കൽ ആയി മോഹൻലാൽ ഒരിക്കൽ കൂടി എത്തുകയാണ്. രെജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിൽ ആണ് ഈ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മോഹൻലാൽ അതിഥി താരമായി എത്തുക എന്നാണ് വാർത്തകൾ പറയുന്നത്.

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ മണിയൻ പിള്ള രാജു അവതരിപ്പിക്കുന്ന കഥാപാത്രം ആണ് ഹിച്ച് കോക് കഞ്ഞിക്കുഴി. ടോണി കുരിശിങ്കലിന്റെ സുഹൃത്തായ ഈ കഥാപാത്രം ഒരു ഡിറ്റക്റ്റീവ് നോവലിസ്റ്റ് കൂടിയാണ്. ഈ കഥാപാത്രം എഴുതിയത് എന്ന് പറഞ്ഞു, ട്രെയിനിൽ വെച്ച് ഇവർ കാണുന്ന നടൻ മമ്മൂട്ടിയോട് പറയുന്ന നോവലിന്റെ പേരാണ് വാരിക്കുഴിയിലെ കൊലപാതകം. ആ പേരിൽ തന്നെ വരുന്ന ചിത്രം എന്ന നിലയിൽ ഈ രെജീഷ് മിഥില ചിത്രം ഇപ്പോൾ ശ്രദ്ധ നേടുന്നു. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾ ഇതിനോടകം പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

Advertisement

ഷിബു ദേവദത്, സുജീഷ് കൊളത്തൊടി, സംവിധായകൻ റെജീഷ് മിഥില, നടൻ അമിത് ചക്കാലക്കൽ എന്നിവർ ചേർന്ന് ടേക്ക് വൺ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ , ദിലീഷ് പോത്തൻ, നെടുമുടി വേണു, സുധി കോപ്പ, ഷമ്മി തിലകൻ, ധീരജ് ഡെന്നി, അമീറാ, ഗോകുൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു ഈ ചിത്രത്തിന് എൽദോ ഐസക് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നു. സന്ദീപ് നന്ദകുമാർ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ലാൽ ബഹദൂർ ശാസ്ത്രി എന്ന ജയസൂര്യ ചിത്രം ചെയ്തു കൊണ്ടാണ് രെജീഷ് മിഥില സംവിധാന രംഗത്ത് എത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close