ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു ലാലേട്ടൻ ; പാവപ്പെട്ടവർക്ക് വേണ്ടി കാൻസർ കെയർ സെന്റർ ആരംഭിക്കാൻ മോഹൻലാൽ..!

Advertisement

ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, നല്ല മനസ്സിനുടമയായ , ഒരുപാട് സാമൂഹിക- കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ആളെന്ന നിലയിലും ശ്രദ്ധേയനാണ്. കാരുണ്യ പ്രവൃത്തികൾക്കുള്ള മദർ തെരേസ അവാർഡ് നേടിയ ഒരേയൊരു മലയാള നടനാണ് മോഹൻലാൽ എന്നതും ഈ മനുഷ്യന്റെ വലിപ്പം കൂട്ടുന്നു. ഇപ്പോൾ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ ആരംഭിച്ച വിശ്വ ശാന്തി ഫൗണ്ടേഷൻ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. പ്രളയക്കെടുതിയിൽ പെട്ടവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷനിലൂടെ വയനാട്ടിലെ 2000 കുടുംബങ്ങൾക്കാണ് ഒരാഴ്ചത്തേക്കുള്ള അവശ്യ സാധനങ്ങൾ എത്തിച്ചത്.

Advertisement

ഇപ്പോഴിതാ ഇന്ത്യൻ പ്രധാന മന്ത്രിയായ നരേന്ദ്ര മോദിയെയും ഈ ഫൗണ്ടേഷന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സന്ദർശിച്ചിരിക്കുകയാണ് മോഹൻലാൽ. ജന്മാഷ്ടമി ദിവസം നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് വലിയ ഭാഗ്യം ആണെന്നും അദ്ദേഹത്തോട് വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരുപാട് സംസാരിച്ചു എന്നും മോഹൻലാൽ പറഞ്ഞു. നവകേരള നിർമ്മിതിക്കായുള്ള ഗ്ലോബൽ മലയാളീ റൌണ്ട് അപ്പിൽ പങ്കെടുക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തു എന്ന് മോഹൻലാൽ പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തികൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണയാണ് വാഗ്ദാനം ചെയ്തത് എന്ന് മോഹൻലാൽ പറയുന്നു. അതോടൊപ്പം തന്നെ വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ പാവപെട്ടവർക്കായുള്ള കാൻസർ കെയർ സെന്റർ തുടങ്ങാനുള്ള തങ്ങളുടെ ശ്രമത്തെയും പ്രധാന മന്ത്രി അഭിനന്ദിച്ചു എന്നും മോഹൻലാൽ തന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. മോഹൻലാലിൻറെ അച്ഛനായ വിശ്വനാഥൻ നായർ, ‘അമ്മ ശാന്ത കുമാരി എന്നിവരുടെ പേരുകൾ ചേർത്താണ് വിശ്വ ശാന്തി ഫൗണ്ടേഷന് രൂപം നൽകിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close