ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ ?

Advertisement

ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ ഒരുക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ആദ്യ ഷെഡ്യൂൾ പൂർത്തിയായ ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ഉടൻ ആരംഭിക്കും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രകാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തും.

പത്ത് ദിവസത്തോളമാണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിടുക എന്നാണ് സൂചന. ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ഭ.ഭ.ബ യിൽ വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപ് എത്തുന്നത്. പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്.

Advertisement

ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം. – അരുൺ മോഹൻ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close